കവന്‍ട്രി :ജൂൺ 24 ചൊവ്വാഴ്ച്ച സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞു പനിയുടെ ലക്ഷണത്തിനു മരുന്ന് കഴിച്ചതിനെ തുടർന്ന് അന്തരിച്ചു.
.മരുന്ന് കഴിച്ചു ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരക്ക് ആശുപത്രിയിലേക്ക്. അഞ്ചു മിനിറ്റില്‍ ആശുപത്രിയില്‍ എത്തിയ കുഞ്ഞിന് പത്തു മിനിറ്റിനകം മരണം സംഭവിക്കുകയായിരുന്നു
ആലപ്പുഴ സ്വദേശികളാണ് റുഫ്‌സിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും സിസ്റ്റർ ഷിജി തോമസും. ഏക സഹോദരന്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പാണ് ബ്രദർ കുര്യനും കുടുംബവും യു കെ യിൽ എത്തിയത്
കുഞ്ഞിന്റെ മരണമറിഞ്ഞു കവന്‍ട്രി വര്‍ഷിപ്പ് സെന്ററിലെ അംഗങ്ങളും ബ്രദർ കുര്യന്റെ ബന്ധുക്കളും ഒക്കെ എത്തുന്നതേയുള്ളു.സംസ്കാരം പിന്നീട്.