Image

മൂണ്‍വാക്ക്, ജൂലൈ 8 മുതല്‍ ജിയോഹോട്ട്‌സ്റ്റാറില്‍

റെജു ചന്ദ്രന്‍ Published on 02 July, 2025
മൂണ്‍വാക്ക്, ജൂലൈ 8 മുതല്‍ ജിയോഹോട്ട്‌സ്റ്റാറില്‍

എണ്‍പതുകളില്‍ യുവാക്കളെ ഹരം കൊള്ളിച്ച 'മൂണ്‍വാക്ക്'  എന്ന നൃത്തരൂപത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായ 'മൂണ്‍വാക്ക്' ജൂലൈ 8 മുതല്‍ ജിയോഹോട്ട്‌സ്റ്റാറില്‍  സ്ട്രീമിംഗ് ആരംഭിക്കുന്നു. വിനോദ് എ കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനോദ് എ കെ ആണ്. മാജിക് ഫ്രെയിംസും ഫയര്‍വുഡ് ഷോസിന്റെ  ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സിബി കുട്ടപ്പന്‍, അനുനാഥ്, ഋഷി കൈനിക്കര, സിദ്ധാര്‍ത്ഥ് ബി, സുജിത് പ്രഭാകര്‍, അര്‍ജുന്‍ മണിലാല്‍, മനോജ് മോസസ്, അപ്പു ആശ്രയ്, സഞ്ജന ദൂസ്, നൈനിറ്റ മരിയ, മീനാക്ഷി രവീന്ദ്രന്‍, ഹര്‍ഷിത ജെ പിഷാരടി, ശ്രീകാന്ത് മുരളി, തുഷാര പിള്ള, നിഖില്‍ സഹപാലന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

80 കളിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മൈക്കല്‍ ജാക്സണ്‍ നൃത്തത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു കൂട്ടം സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ശൈലി സ്വീകരിക്കാന്‍ ശ്രമിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അന്‍സാര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ്     ദീപു ജോസഫും കിരണ്‍ ദാസുമാണ്. ഈ ചിത്രത്തിന്റെ  സംഗീതം പ്രശാന്ത് പിള്ള ആണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് 'മൂണ്‍വാക്ക്' സ്ട്രീം ചെയ്യുന്നത്.

About JioHotstar

JioHotstar is one of India's leading streaming platforms, formed through the coming together of JioCinema and Dinsey+ Hotstar. With an unparalleled content catalogue, innovative technology, and a commitment to accessibility, JioHotstar aims to redefine entertainment for everyone across India.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക