കോവിഡിന് ശേഷം മലയാള സിനിമയും തീയേറ്ററുകളും അണിയറ പ്രവർത്തകരും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ താര സംഘടനയായ അമ്മയിലെ നാഥനില്ല കളരി കേരള സമൂഹത്തിൽ വലിയ ചർച്ച ആയിരിക്കുകയാണ്
തൊള്ളായിരത്തി തൊണ്ണൂറ്റി നാലിൽ അനശ്വര നടൻ എം ജി സോമൻ പ്രസിഡന്റ് ആയി തുടക്കം കുറിച്ച മലയാളത്തിലെ നടി നടന്മാരുടെ കൂട്ടായ്മ അക്കാലത്തു ആരോഗ്യത്തോടെ ഉണ്ടായിരുന്ന പ്രതിഭകളായ നെടുമുടി വേണു, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കുതിരവട്ടം പപ്പു, സുകുമാരൻ, സുകുമാരി, ശ്രീവിദ്യ തുടങ്ങി ഒട്ടനവധി പഴയകാല താരങ്ങളെ കൊണ്ടു സമ്പൽ സമൃത്തമായിരുന്നു
രണ്ടായിരത്തിൽ നടനായും പൊതുപ്രവർത്തകനായും വലിയ അംഗീകാരം നേടിയ ഇരിഞ്ഞാലക്കുടക്കാരൻ ഇന്നസെന്റ് അമ്മ സംഘടനയുടെ അമരത്തു എത്തിയപ്പോൾ അത്ഭുതഹാമായ വളർച്ചയാണ് ഈ സെലിബ്രിറ്റി സംഘടനയ്ക്കു ഉണ്ടായത്
എല്ലാ വർഷവും ഏഷ്യാനെറ്റ് മായോ അല്ലെങ്കിൽ മഴവിൽ മനോരമയുമായി ചേർന്നോ അമ്മ നടത്തിയിരുന്ന സ്റ്റേജ് ഷോയ്ക്കു കേരളത്തിലും വിദേശത്തും വൻ സ്വീകാര്യത ഉണ്ടായതുകൊണ്ട് നടത്തിയ ഡസൻ കണക്കിന് ഷോകൾ വമ്പൻ വിജയങ്ങൾ ആയി. അതുമൂലം അതിൽ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്ന വൻ തുകകൾ സംഘടനയെ സമ്പന്നരാക്കി
ഈ സംഘടനയുടെ ശക്തിയും ഒത്തൊരുമയും അടിത്തറയും സമൂഹത്തിനു തെളിയിച്ചു കൊടുത്തതായിരുന്നു രണ്ടായിരത്തി എട്ടിൽ അമ്മയിലെ മമ്മൂട്ടി മോഹൻലാൽ തുടങ്ങി ഭൂരിഭാഗം പ്രധാന നടി നടൻമാർ വാശിച്ചു അഭിനയിച്ചു ബോക്സ് ഓഫീസ് ഹിറ്റും കടന്നുപോയ ട്വന്റി ട്വന്റി എന്ന സൂപ്പർ സംവിധായകൻ ജോഷി അണിയിച്ചൊരുക്കിയ ചിത്രം
ഈ ചിത്രത്തിന്റെ നിർമ്മാതാവ് ആയിരുന്ന നടൻ ദിലീപ് തനിക്കു ലാഭമായി കിട്ടിയ കോടിക്കണക്കിനു രൂപയുടെ പകുതി സംഘടനയ്ക്കു സംഭവനയായി കൊടുത്തതുകൊണ്ടാണ് സംഘടനയിൽ ദാരിദ്യം അനുഭവിക്കുന്ന അംഗങ്ങൾക്കു എല്ലാ മാസവും കൈനീട്ടം എന്ന പേരിൽ ഒരു ചെറിയ തുക വിതരണം ചെയ്യുന്നത്
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി പുതു തലമുറയിലെ പൃഥിരാജ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, മഞ്ജു വാരിയർ, കാവ്യാ മാധവൻ ഇവരെ പോലെ മുൻ നിരയിലുള്ള വളരെ കുറച്ചു പേർ ഒഴികെ നാനൂറിൽ അധികം അംഗങ്ങളുള്ള സംഘടനയിൽ ഭൂരിഭാഗവും വളരെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്
ഏതാണ്ട് പതിനെട്ടു വർഷം സംഘടനയെ വിജയകമായി നയിച്ചു രണ്ടായിരത്തി പതിനെട്ടിൽ ഇന്നസെന്റ് പടിയിറങ്ങിയത് വളരെ വേദനയോടെ ആയിരുന്നു
സംഘടനയുടെ തകർച്ച ആരംഭിക്കുന്നത് രണ്ടായിരത്തി പതിനേഴിൽ നടന്ന നടിയെ ആക്രെമിച്ച കേസോടു കൂടിയാണ്. സഹനടനായി വന്നു തന്റെ ഇൻസ്റ്റന്റ് കോമെടിയിലൂടെ മലയാള സിനിമ പ്രേമികളുടെ വീടുകളിലെ ഒരു അംഗമായി മമ്മൂട്ടിയെയും മോഹൻലാലിനെയും പോലും വെല്ലുവിളിക്കത്തക്ക രീതിയിൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ജനപ്രിയ നായകൻ എന്നു പേരെടുത്ത ദിലീപ് ഈ കേസിൽ പ്രതിയായതോടെ അമ്മ സംഘടന പിളർപ്പിന്റെ വക്കിൽ എത്തി
കൊച്ചി കേന്ദ്രമായി മിമിക്രി രംഗത്തു പ്രവർത്തിച്ചു സിനിമയിൽ എത്തി വലിയ താരങ്ങളായ കൊച്ചിൻ മാഫിയ ദിലീപിന് വേണ്ടി പരസ്യമായി രംഗത്തു വന്നപ്പോൾ മലയാള സിനിമയിലെ പൃഥിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ പുതു തലമുറ ആക്രെമിക്കപ്പെട്ട നടിയ്ക്കു പിന്തുണയുമായി രംഗപ്രവേശനം ചെയ്തു
തുടർന്ന് ആ സമയത്തു നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ജനപ്രതിനിധികൾ ആയ മുഖേഷും കെ ബി ഗണേഷ് കുമാറും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാന്നിധ്യത്തിൽ മാധ്യമങ്ങളോട് തട്ടിക്കയറി ആക്രോശിച്ചത് ചാനലുകളിൽ കൂടി ലൈവ് ആയി കണ്ട കേരള ജനതയുടെ മനസ്സിൽ നിന്നും തങ്ങൾ ആരാധിച്ചിരുന്ന താര ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഉടയുവാൻ തുടങ്ങി
എൺപതുകളിലും തൊണ്ണൂറുകളിലും അഭിനയം തുടങ്ങിയ നടൻമാർ ഇപ്പോഴും ഫീൽഡിൽ സജീവമായി ഉണ്ടെങ്കിലും ഷീലയെയും സീമയെയും ജയഭാരതിയെയും പിന്നീട് വന്ന ഉർവശിയെയും ശോഭനയെയും പാർവതിയെയും പോലെ മുന്നൂറും നാനൂറും സിനിമകളിൽ നായികമാർ ആയിരുന്നവർ ഇപ്പോൾ സജീവമായി സിനിമയിൽ ഇല്ലാതെ ഒന്നും രണ്ടും ചിത്രങ്ങളിൽ അഭിനയിച്ചു അമ്മയിൽ അംഗത്വം നേടി എക്സിക്യൂട്ടീവ് കമ്മറ്റിയിൽ വരെ കയറിപ്പറ്റുന്ന പുതുമുഖങ്ങളുടെ ബാഹുല്യവും സംഘടനയെ ദുർബലപ്പെടുത്തുവാൻ കാരണമായിട്ടുണ്ട്
രണ്ടായിരത്തി പതിനെട്ടിൽ ഇന്നസെന്റിന് പകരം പ്രസിഡന്റ് ആയ സൂപ്പർ താരം മോഹൻലാൽ എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് സംഘടനയെ മുന്നോട്ടു കൊണ്ടുപോകുവാൻ കാര്യമായി ശ്രേമിക്കുന്നതിനിടയിലാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വരുന്നത്
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിൽ കൂടി ജന ഹൃദയങ്ങളിൽ ഇടം നേടിയ മുഖേഷും സിദ്ധിക്കും മണിയൻപിള്ള രാജുവും ഇടവേള ബാബുവും തുടങ്ങി ഒരു ഡസൻ താരങ്ങൾ ബലാത്സംഗം കേസിൽ പ്രതികൾ ആയതോടെ ഞെട്ടിയത് സിനിമക്കാർ മാത്രമല്ല കേരള ജനത ഒന്നടങ്കമാണ്
ഈ ബലാത്സംഗക്കാർ ആയിരുന്നു അമ്മ സംഘടനയെ കാലങ്ങളായി നിയന്ത്രിച്ചിരുന്നത്. സംഘടനയുടെ തലപ്പത്തുള്ള മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഇവർ പ്രിയങ്കരർ ആയിരുന്നു എങ്കിലും വിവരം അറിഞ്ഞ ഉടൻ ഇവരെ സംരക്ഷിക്കാൻ നിൽക്കാതെ അമ്മ ഓഫീസിൽ പാഞ്ഞെത്തിയ മോഹൻലാൽ പ്രസിഡന്റ് പദവി വലിച്ചെറിഞ്ഞു സ്‌ഥലം കാലിയാക്കി
ഏതാണ്ട് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ആഴ്ച കൊച്ചിയിൽ ഗോകുലം ഹോട്ടലിൽ അമ്മയുടെ ജനറൽബോഡി വിളിച്ചു കൂട്ടിയെങ്കിലും പൃഥിരാജ്യും കുഞ്ചാക്കോ ബോബനും തുടങ്ങി യുവ താരനിര ആരും പങ്കെടുത്തില്ല എന്നു മാത്രമല്ല സംഘടനയിലെ നാലിൽ ഒരു ഭാഗം മാത്രമാണ് പങ്കെടുത്തത്. അതുകൊണ്ട് പുതിയൊരു പ്രസിഡന്റിനെയോ പുതിയ കമ്മറ്റിയേയോ തെരഞ്ഞെടുക്കുവാൻ ആർക്കും താത്പര്യം ഇല്ലാതെ പോയി
രണ്ടായിരത്തി പത്തിൽ ഈ സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട മലയാളത്തിന്റെ പരുക്കൻ കാരണവർ തിലകൻ സംഘടനയുടെ വിലക്കുമൂലം സിനിമകളിൽ അഭിനയിക്കുവാൻ സാധിക്കാതെ തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ നിത്യവൃത്തിയ്ക്കു വേണ്ടി നാടകങ്ങളിൽ അഭിനയിക്കുവാൻ പോയിരുന്നു.
ഒരുപാട് യാതനകളും വേദനകളും അനുഭവിച്ച തിലകൻ ഒടുവിൽ മനംനൊന്തു പറഞ്ഞത് അമ്മ സംഘടന അറബികടലിൽ മുങ്ങി താഴുമെന്നാണ്. ഭാവഭിനയങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ നെഞ്ചിലേറിയ ആ വൃദ്ധന്റെ ശാപ വാക്കുകൾ അക്ഷരംപ്രതി ശരിയാകുന്നതാണ് ഇപ്പോൾ കാണുന്നത്