പാലക്കാട് അയ്യർ കുടുംബത്തിൽ ജനിച്ചുവെങ്കിലും മുംബൈയിൽ വളർന്ന നടി ശാന്തികൃഷ്ണ കൊച്ചിയിലേക്ക് താമസം മാറ്റി. യു.എസിലും ബെംഗളൂരുവിലുമുള്ള താമസത്തിന് ശേഷമാണ് നടി മലയാളക്കരയിൽ സ്ഥിരതാമസമാക്കിയത്. കൊച്ചി നഗരത്തിൽ പുതിയ ഇരുനില വീട് സ്വന്തമാക്കി, നിലവിളക്ക് കൊളുത്തി പാലുകാച്ചി ചടങ്ങോടെയാണ് നടി പുതിയ വീട്ടിലേക്ക് പ്രവേശിച്ചത്.
സിനിമയിൽ നാടൻ പെണ്ണായി തിളങ്ങിയ ശാന്തികൃഷ്ണ, വിവാഹശേഷം യു.എസിലേക്ക് കുടിയേറുകയും രണ്ടാം വിവാഹത്തിന് ശേഷം ബെംഗളൂരുവിൽ സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു. "ഇപ്പോൾ മകനും മകളും യു.എസിൽ ഉപരിപഠനം നടത്തുന്നു.
അച്ഛൻ അന്തരിച്ചു. തീരുമാനം ഇപ്പോൾ സാധ്യമാകാൻ ഇതൊക്കെയാണ് കാരണം അടുത്ത സുഹൃത്തും ആർ.കെ. ഫിലിം വ്യൂസിലെ രാജേഷ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
"ശാന്തികൃഷ്ണ എവിടെയാണെന്നറിയില്ല... യു.എസ്. ആണോ..? ബാംഗ്ലൂർ ആണോ? ചെന്നൈ ആണോ? എന്നൊക്കെയുള്ള സിനിമാക്കാരുടെ സംശയങ്ങൾക്ക് പരിസമാപ്തി.. ശാന്തികൃഷ്ണ കൊച്ചിയിൽ തന്നെയുണ്ട്.. സിനിമയുടെ കൈയ്യകലത്തിൽ," രാജേഷ് കുമാർ കുറിച്ചു.
കരിനീല ബോർഡറുള്ള മഞ്ഞ സാരിയിൽ അതിസുന്ദരിയായാണ് 61 വയസ്സുകാരിയായ ശാന്തികൃഷ്ണ ചടങ്ങുകൾക്ക് എത്തിയത്. തന്റെ അടുത്ത ബന്ധുക്കളെയും ചുരുക്കം ചില സുഹൃത്തുക്കളെയും മാത്രമാണ് പാലുകാച്ചൽ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.
വർഷങ്ങൾക്കു ശേഷം മലയാള നാട്ടിൽ സ്ഥിരതാമസമാക്കിയതിൻ്റെ സന്തോഷത്തിലാണ് 61 വയസ്സുകാരിയായ ശാന്തികൃഷ്ണ.പുതിയ വീട്ടിൽ ശാന്തികൃഷ്ണയും അമ്മയും മാത്രമാകും ഇനി താമസിക്കുക.
English summary:
Shanthi Krishna is still in Kochi… within reach of cinema"; actress shares pictures from the housewarming of her new home.