FRAME THEORY അവതരിപ്പിക്കുന്ന രസ വിസ്മയം 25 UK എന്ന മെഗാ ഷോയുടെ ടൈറ്റിൽ പ്രകാശനം നടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു.
2025 ഒക്ടോബർ 24, 25, 26 തീയതികളിൽ UKയിൽ വച്ച് നടക്കുന്ന മെഗാ ഷോയിൽ മലയാളത്തിലെ പ്രശസ്തരായ നിരവധി താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
UKയിലെ വിവിധ നഗരങ്ങളായ ലണ്ടൻ, ഷെഫീൽഡ്, വെയിൽസ് എന്നിവിടങ്ങളിലാണ് രസ വിസ്മയം 25 UK അരങ്ങേറുന്നത്.
നടൻ സുരാജ് വെഞ്ഞാറമൂട്, മെന്റലിസ്റ്റ് നിപിൻ നിരവത്ത്, നടനും ഗായകനുമായ സിദ്ധാർത്ഥ് മേനോൻ, നടിയും ബിഗ്ബോസ് താരവുമായ ദിൽഷാ പ്രസന്നൻ, നടിയും നർത്തകിയുമായ നന്ദന വർമ്മ തുടങ്ങിയ 15 ഓളം കലാകാരന്മാർ ഈ ഷോ യുടെ ഭാഗമാവുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂടും മെന്റലിസ്റ്റ് നിപിൻ നിരവത്തും ചേർന്നുള്ള മെന്റലിസം & ഹ്യൂമർ കോമ്പോ ആണ് ഷോയുടെ പ്രധാന ഹൈലൈറ്റ്. സിദ്ധാർത്ഥ് മേനോൻ ടീമിൻറെ ലൈവ് മ്യൂസിക് പ്രോഗ്രാമാണ് മറ്റൊരു ആകർഷണം. ബിഗ് ബോസ്സ് താരം ദിൽഷാ പ്രസന്നനും, നടി നന്ദന വർമ്മയും UK യിലെ മറ്റു കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തവിസ്മയങ്ങൾ രസ വിസ്മയത്തിന് കൂടുതൽ മാറ്റെകും.
നിരവധി രാജ്യങ്ങളിൽ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു പരിചയ സമ്പന്നനായ ബിജു എം.പി യാണ് ഷോയുടെ ഡയറക്ടർ. പ്രൊഡ്യൂസർ വൈശാഖ് രാജീവ്(UK), ഷോ കോഡിനേറ്റർ ആൻറണി ഇടക്കൊച്ചി.
പിന്നണിയിൽ, ഗൗതം, ബ്രയൻ, സാജൻ,നെക്കിബ്ബ്, അജു വിജയ്.