Image

ഗീതാഞ്ജലി (ഗീതം 95: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 05 July, 2025
ഗീതാഞ്ജലി (ഗീതം 95: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geeth-am 95

I was not aware of the moment when I first crossed the threshold of this life.
What was the power that made me open out into this vast mystery like a bud-in the forest at midnight!

When in the morning I looked upon the light I felt in a moment that I was no stranger in this world, that the inscrutable without name and form had taken me inits arms in the form of my own mother.

Even so, in death the same unknown will appear as ever known to me. And because I love this life, I know I shall love death as well.

The child cries out when from the right breast the mother takes it away, in the very next moment to find in the left one its consolidation.


ഗീതം 95

അത്യത്ഭുതാവിഷ്ട സംസാര സൗധ- 
വാതില്‍ക്കലെന്നിങ്ങനെ ഞാന്‍ കടന്നോ?
വന്‍ കാനനത്തിങ്കല്‍ നിശാന്തകാലേ
വിടര്‍ന്നിടും സൂനസമം വിടര്‍ന്നോ?

വിഭാത കാലത്തിലുന്മീല നേത്രന്‍
ഞാന്‍ കണ്ട ദൃശ്യം വസുധാ സ്വരൂപം
സൗവ്വര്‍ണ്ണ രശ്മീ പരിശോഭയാര്‍ന്നും
സമ്മിശ്ര സന്തോഷ വിഷാദമാര്‍ന്നും

അജ്ഞാതമെന്നല്ലതപാരമെന്നാ –
ലതിന്‍ രഹസ്യം ജനനീ സദൃക്ഷം
അരൂപ വിജ്ഞാന മതീതമായോ –
രാശക്തിയെന്‍മുന്നിലെന്‍ മാതൃരൂപം.

അജ്ഞാതനാണങ്ങയെനിക്കു മൃത്യോ!
പ്രതിക്ഷണം ചിന്തിത വിഹ്വല ഞാന്‍
ഈലോക യാത്രാമൊഴി ചൊല്ലിടുമ്പോള്‍
നേത്രാംബുവാല്‍ കാഴ്ച മറഞ്ഞിടുന്നു.

ഹേ, മൂഢ ! നീയാഗ്രഹിക്കാതെയാരോ
നിനക്കു വേണ്ടീട്ടു ചമച്ചു ലോകം
ചിന്തിച്ചിടാതുള്ള മുഹൂര്‍ത്തമല്ലോ
വാതില്‍ക്കല്‍ വന്നങ്ങു വിളിപ്പു മൃത്യു !

ബന്ധിച്ചിടുന്നൈഹിക ജന്മമേകും
ബന്ധങ്ങളാം മോഹന ബന്ധനങ്ങള്‍
സ്‌നേഹിച്ചു നീ ജീവിത മെത്രയെന്നോ?
സ്‌നേഹിക്കയത്രയ്ക്കഥ മൃത്യുവേ നീ !

മാതാവു വാമസ്തനം മാറ്റിടുമ്പോള്‍
പേടിച്ചു കേഴുന്നൊരു പൈതല്‍ വേഗം
മറ്റേ സ്തനത്തിങ്കല്‍ നേടുന്ന തുഷ്ടി
മൃത്യുപ്രഭാതത്തിലുമാര്‍ന്നിടുന്നു.

(Yohannan.elcy@gmail.com
………………………………
 Read More: https://www.emalayalee.com/writers/22

 

Join WhatsApp News
Raju Thomas 2025-07-06 00:20:33
This free rendering of song 95 in Tagore’s Geethanjali struck me as an excellent example of how our poet’s additions of thought & imagery mesh in with and enhance the spiritual profundity and disarming charm of the original.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക