Image

നിതേഷ് തിവാരിയുടെ 'രാമായണത്തിൽ' ശോഭനയും; വലിയ താരനിരയുമായി ബ്രഹ്മാണ്ഡ ചിത്രം

രഞ്ജിനി രാമചന്ദ്രൻ Published on 05 July, 2025
നിതേഷ് തിവാരിയുടെ 'രാമായണത്തിൽ' ശോഭനയും; വലിയ താരനിരയുമായി ബ്രഹ്മാണ്ഡ ചിത്രം

 നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ശോഭനയും ഭാഗമാകുന്നു. ചിത്രത്തിൻ്റെ ടീസർ ശോഭന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ വാർത്ത പുറത്തുവന്നത്. "തലമുറകളെ രൂപപ്പെടുത്തിയ ഒരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്" എന്ന് ശോഭന തൻ്റെ പോസ്റ്റിൽ കുറിച്ചു. പുരാണ ചിത്രത്തിൽ ശോഭനയും ഉണ്ടെന്നറിഞ്ഞതോടെ ആരാധകർ ഏറെ ആവേശത്തിലാണ്.

ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നതിനാൽ 'രാമായണ'ത്തിന് പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്. ചിത്രത്തിൽ രൺബീർ കപൂർ രാമനായും, സായി പല്ലവി സീതയായും, യാഷ് രാവണനായും എത്തുന്നു. ശോഭന രാവണൻ്റെ അമ്മയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോൾ, മണ്ഡോദരിയായി കാജൾ അഗർവാൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ എന്നിവയെല്ലാം ചേരുമ്പോൾ വളരെ മികച്ച ക്യാൻവാസിലാണ് 'രാമായണം' ഒരുങ്ങുന്നത്. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നായാണ് 'രാമായണം' കണക്കാക്കപ്പെടുന്നത്.
 

 

English summary:

Shobana joins Nitesh Tiwari's Ramayana; a grand epic film with a star-studded cast.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക