Image

സ്പർശം ( കവിത : പി.സീമ

Published on 06 July, 2025
സ്പർശം ( കവിത : പി.സീമ

നിലാവിലേക്ക് നീ
തുറന്നിട്ടെൻ
കിനാവിൻ 
നീലജാലകം.

മഴ തൻ
പ്രണയമർമ്മരം
നേർത്ത
ശലഭച്ചിറകിൻ 
സ്പർശനം

കിനാക്കായൽ
പരപ്പിൽ വീണ്ടും
വിരിയും
ചുംബന മലരികൾ

മുകിൽക്കൂട്ടിൽ
നീയൊളിപ്പിച്ച
സ്വപ്നം പൂത്ത
തൂവാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക