പ്രണയമില്ലാതെ സെക്‌സ് മാത്രം നടക്കുമോ എന്ന് ചോദിക്കുന്ന പുരുഷൻ നമുക്ക് പുതുമയല്ല. "പ്രണയം ഇല്ലാത്ത കാമം തെറ്റ് ആണ്,,സ്ത്രീകൾക്ക് മനസ്സുണർന്നാലേ പ്രണയം പൊടിച്ചാലെ പുരുഷനോട് ശാരീരികമായി താൽപ്പര്യം തോന്നുള്ളൂ".... നൂറ്റാണ്ടുകളായുള്ള
സോഷ്യല്‍ കണ്ടിഷനിംഗിന്റെ ഭാഗമായി കേൾക്കുന്നതിനെ പൊളിച്ചടുക്കുന്നുണ്ട് 'ധീരൻ' എന്ന ചിത്രം. " lust ആണേൽ ready പക്ഷെ തന്നെ കെട്ടാനൊന്നും ഞാനില്ല"....ഇതിലെ സുരമ്യ എന്ന നാടൻ സുന്ദരി cool ആണ്. രാജേഷ് മാധവൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക attitude ൽ നമ്മളെ ഞെട്ടിക്കും. ഉറപ്പ്!! അശ്വതി മനോഹരനു പകരം മറ്റാരെയും മറ്റാരെയും സങ്കൽപ്പിക്കാൻ പറ്റുന്നില്ല. അത്രക്കും നന്നായി ചെയ്തിട്ടുണ്ട്.
എന്നാലും നാട്ടുകാർക്ക് ഞാൻ വെറും 'ബസ്റ്റാന്റ് സുരമ്യ' ആയിരിക്കും" സുരമ്യയുടെ ഈ വാക്കുകൾ സെക്സിൽ താൽപ്പര്യം കാണിക്കുന്ന പെണ്ണിനെ 'വെടി' എന്ന് വിളിക്കുന്ന society ക്കു നേർക്കുള്ള കൂരമ്പല്ലാതെ മറ്റെന്ത്! പുരുഷാധിപത്യ വ്യവസ്ഥയുടെ അടരുകളെ അൽപ്പം എങ്കിലും അടർത്തി മാറ്റിയതിൽ സംവിധായകൻ ദേവദത്ത് ഷാജി വിജയിച്ചിട്ടുണ്ട്.
മലയാളത്തിലെ സീനിയർ താരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത് തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു എന്നത് മറ്റൊരു highlight.ഇവർക്കൊപ്പം ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ എന്നിവരും ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ക്ലിക്ക് ആയത് സുധീഷിന്റെയും പിന്നെ 'ഒരു എന്റർടെയ്ൻമെന്റ് ഞാൻ മുന്നിൽ കാണുന്നുണ്ട്', എന്ന് entry അടിച്ചു മിന്നി മറഞ്ഞ സിദ്ധാർഥ് ഭരതന്റെയും പ്രകടനമാണ്.
സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്.കഥാപാത്രങ്ങളുടെ പ്രകടനമാണ് ചിത്രത്തിന് ഊർജ്ജം സമ്മാനിക്കുന്ന പ്രധാന എലമെന്റ്. കോമഡി - ഡ്രാമ കോണറിൽ ആക്ഷനും ഇമോഷനും ചേർന്ന ചിത്രം കണ്ടിരിക്കാം.