ഇന്ത്യൻ വംശജനെതിരെ വെള്ളക്കാരനായ അമേരിക്കൻ വംശീയ വിഷം ചീറ്റുന്ന വീഡിയോ ഇന്റർനെറ്റിൽ ഞെട്ടലായി. "നീയെന്തിനാടാ എന്റെ രാജ്യത്തു കഴിയുന്നത്?" എന്നാണ് അമേരിക്കൻ ഇന്ത്യക്കാരനോടു ചോദിക്കുന്നത്. "നിനക്ക് നിന്റെ നാട്ടിലേക്കു തിരിച്ചു പൊയ്ക്കൂടേ?"
'വെള്ളക്കാരുടെ രാജ്യങ്ങളിൽ' അമിതമായി ഇന്ത്യക്കാരുണ്ട് എന്ന് അയാൾ പരാതി പറയുന്നു. "അമേരിക്കക്കാർക്കു മടുത്തു."
പ്രകടമായും ചിന്താക്കുഴപ്പത്തിലായ ഇന്ത്യക്കാരൻ പ്രതികരിക്കുന്നില്ല. "നീയൊക്കെ എന്റെ രാജ്യത്ത് എന്തു ചെയ്യുകയാണ്?" വെള്ളക്കാരൻ ചോദിക്കുന്നു. "നിന്നെയൊന്നും ഇവിടെ കാണുന്നത് എനിക്കിഷ്ടമല്ല. ഇന്ത്യക്കാർ! നിന്റെ ആളുകൾ ഇവിടെ കണ്ടമാനമുണ്ട്. എല്ലാ വെള്ളക്കാരുടെ രാജ്യങ്ങളിലും നിറയുകയാണ് നിങ്ങൾ. "എനിക്ക് മടുപ്പായി. അമേരിക്കക്കാർക്ക് മടുത്തു. നീ തിരിച്ചു ഇന്ത്യയിൽ പോടാ.
"നിങ്ങൾ ബ്രൗൺ മനുഷ്യർ ഈ രാജ്യം ആക്രമിച്ചു കയറുകയാണ്."
(വെള്ളക്കാരൻ പറയുന്ന അശ്‌ളീല വാക്കുകൾ ഇവിടെ ഒഴിവാക്കുന്നു.) see video on X
വംശ വിദ്വേഷിക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയരുമ്പോഴും സമാധാനപരമായ സമീപനം നിര്ദേശിക്കുന്നവരുണ്ട്. ഇന്റർനെറ്റിൽ ഒരാൾ കുറിച്ചു: "അവർക്കു ഇന്ത്യക്കാരെ പേടിയാണ്. നമ്മൾ എത്ര കഴിവും മികവും ഉള്ളവർ ആണെന്നും എത്ര പുരോഗമന വാദികൾ ആണെന്നും അവർക്കറിയാം. അവരുടെ അരക്ഷിത ബോധമാണ് പ്രശ്നം. നമ്മളെ അവർ ഭീഷണിയായി കാണുന്നു."
മറ്റൊരാൾ എഴുതി: "അയാളോട് യുഎസ് വിട്ടു പോകാൻ ആവശ്യപ്പെടാനുളള അധികാരം ആരാണ് നിങ്ങൾക്കു തന്നത്? അയാളും അമേരിക്കനാണ്. വിജയം നേടിയവനാണ്. നിങ്ങൾ പക്ഷെ അല്ല. അതാണ് നിങ്ങളുടെ പ്രശ്നം.
"യുഎസ്എ വെള്ളക്കാരുടെ നാടാണെന്ന് ആരു പറഞ്ഞു? യുഎസ്എ വെള്ളക്കാരും ക്രിസ്ത്യാനികളും അല്ലാത്ത റെഡ് ഇന്ത്യൻ വംശജരുടേതാണ്."
തൊഴിൽ ഇടങ്ങളിലും പാർപ്പിട മേഖലകളിലും വിദ്യാഭ്യാസ രംഗത്തും പൊതു ഇടങ്ങളിലുമൊക്കെ ഇന്ത്യൻ വംശജർ പലപ്പോഴും വിവേചനം നേരിടുന്നുണ്ട്. തൊലിയുടെ നിറവും മതവും സംസ്കാരത്തെ കുറിച്ചുള്ള പഴഞ്ചൻ സങ്കൽപങ്ങളും ഒക്കെ അതിനു കാരണമാവുന്നു. യുഎസിൽ 4.2 മില്യൺ വരുന്ന ഇന്ത്യക്കാർ മറ്റു പല വിഭാഗങ്ങളെക്കാൾ കൂടുതൽ വിദ്യാഭ്യാസവും കഴിവുകളൂം ഉള്ളവർ ആണെങ്കിലും വംശീയ വിദ്വേഷത്തിന് ഇരയാവുന്നു.
White man's racial hate offense shocks internet