പണ്ട്,
വളരെ പണ്ട്,
എന്റെ പുസ്തകത്താളിന്നുള്ളിൽ
മാനം കാണാതൊരു മയിൽപ്പീലി
ഞാൻ സൂക്ഷിച്ചിരുന്നു.
ഇന്ന്,
വർഷങ്ങൾ കൊഴിഞ്ഞപ്പോൾ
മുഖപുസ്തകം തുറന്നപ്പോൾ
ഏറെ തിളക്കത്തോടെയാ
മയിൽപ്പീലി ചിരിക്കുന്നു.
ഇപ്പോൾ,
ഞാൻ പ്രതീക്ഷിച്ച പോൽ,
ആ മയിൽപ്പീലി പ്രസവിച്ച്
രണ്ടു കുഞ്ഞു മയിൽപ്പീലികൾ
വർണ്ണങ്ങൾ വിതറുന്നു.
വീണ്ടും,
തുറക്കുവാൻ ആവാത്ത വിധം
എന്റെയാ പുസ്തകം ഞാൻ
നിറയുന്ന ഹൃദയത്തോടെ
അടച്ചുവെയ്ക്കുന്നു.