Image

ഗാബർഡിന്റെ ആരോപണം വാഷിംഗ്‌ടൺ പോസ്റ്റ് തള്ളി; മാധ്യമ പ്രവർത്തനം മനസിലാക്കണമെന്നു നിർദേശം (പിപിഎം)

Published on 08 July, 2025
ഗാബർഡിന്റെ ആരോപണം വാഷിംഗ്‌ടൺ പോസ്റ്റ് തള്ളി; മാധ്യമ പ്രവർത്തനം മനസിലാക്കണമെന്നു നിർദേശം (പിപിഎം)

വാഷിംഗ്‌ടൺ പോസ്റ്റ് പത്രത്തിൻറെ ഒരു റിപ്പോർട്ടർ തന്റെ ഓഫിസിലെ ജീവനക്കാരെ പീഡിപ്പിക്കുന്നു എന്ന ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് തുൾസി ഗാബർഡിന്റെ ആരോപണം പത്രം തള്ളിക്കളഞ്ഞു. ആരോപിതയായ എലെൻ നകാഷിമ അവരുടെ ജോലി ചെയ്യുക മാത്രമേ ചെയ്‌തിട്ടുള്ളു എന്ന് എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മുറേ ചൂണ്ടിക്കാട്ടി.

പരിചയ സമ്പന്നയായ നകാഷിമ മറഞ്ഞിരിക്കാൻ സഹായിക്കുന്ന ബർണർ ഫോൺ ഉപയോഗിച്ചു ഇന്റൽ ഉദ്യോഗസ്ഥരെ വിളിച്ചു രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിച്ചുവെന്നു ഗാബർഡ് ജൂലൈ 3നു എക്‌സിൽ ആരോപിച്ചിരുന്നു. തന്റെ പ്രസ് ഓഫിസിൽ ബന്ധപ്പെടുന്നതിനു പകരം അവർ സജീവമായി ഉദ്യോഗസ്ഥരെ പീഡിപ്പിച്ചു കൊണ്ടിരുന്നുവെന്നു ആരോപണത്തിൽ പറയുന്നു. 

"വാഷിംഗ്‌ടൺ പോസ്റ്റിനു വേണ്ടി ജോലി ചെയ്യുന്നു എന്ന കാര്യം പറയാതെ അവർ നുണ പറഞ്ഞു. ഹവായിൽ എന്റെ കുടുംബത്തെ പീഡിപ്പിക്കാൻ ശ്രമിച്ച അതേ പത്രമാണ് വീണ്ടും രാഷ്ട്രീയം കളിക്കുന്നത്."

ഗാബർഡ് പറയുന്ന കാര്യങ്ങൾക്കു അടിസ്ഥാനമില്ലെന്നു മറെ ചൂണ്ടിക്കാട്ടി. ന്യായമായ മാധ്യമ പ്രവർത്തനത്തെ അവർ അടിസ്ഥാനപരമായി തെറ്റായി ചിത്രീകരിക്കയാണ് ചെയ്യുന്നത്.

"ഗവൺമെന്റ് നൽകുന്ന പത്രക്കുറിപ്പുകളിൽ മാത്രം ആശ്രയിച്ചു ജനങ്ങൾക്കു വിവരം നൽകുന്നതിനു പകരം കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്നവരെ എത്തിപ്പിടിക്കുന്നത് അധാർമികമല്ല, അത് പീഡനവുമല്ല. അത് അടിസ്ഥാനപരമായ മാധ്യമ പ്രവർത്തനം മാത്രമാണ്.

"ഡി എൻ ഐ ഗാബർഡ് നടത്തിയ അടിസ്ഥാനരഹിതമായ വ്യക്തിഹത്യ ഗവൺമെന്റ് ഉദ്യോഗസ്ഥരെ കുറിച്ച് ജനങ്ങൾക്ക് വിവരം നൽകുന്ന പത്ര പ്രവർത്തകരുടെ പങ്കിനെ കുറിച്ചുളള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണ്. അധികാര സ്ഥാനത്തുള്ളവർ ജനങ്ങൾക്ക് ഉത്തരം നൽകാൻ ബാധ്യസ്ഥരാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഭരണഘടന അനുവദിക്കുന്ന റിപ്പോർട്ടിംഗ് ഞങ്ങൾ തുടരുക തന്നെ ചെയ്യും."

'Post' refutes Gabbard's charges 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക