Image

ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് ക്വീന്‍സ് ഇടവകയില്‍ പരിസമാപ്തി

ജോസഫ് പാപ്പന്‍ . Published on 08 July, 2025
ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് ക്വീന്‍സ് ഇടവകയില്‍ പരിസമാപ്തി

ന്യൂയോര്‍ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ബ്രൂക്ലിന്‍ , ക്വീന്‍സ് , ലോങ്ങ് ഐലന്‍ഡ് ഏരിയയിലുള്ള ഇടവകകളുടെ ഈ വര്‍ഷത്തെ ഒവിബിഎസ് ക്ലാസ്സുകള്‍, ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ്   ഇടവകയില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ സമുചിതം നടത്തപ്പെട്ടു.

 സണ്‍ഡേ സ്‌കൂള്‍ ഏരിയ കോര്‍ഡിനേറ്റര്‍ മിനി കോശിയുടെയും ഒവിബിഎസ് കോര്‍ഡിനേറ്റര്‍ സൗമ്യ മാത്യുവിന്റെയും നേതൃത്വത്തില്‍ ഇരുന്നൂറോളം കുട്ടികളും അന്‍പതിലധികം അധ്യാപകരും വോളന്റിയേഴ്സും ഈ വര്‍ഷത്തെ ഒവിബിഎസ് അവിസ്മരണീയമാക്കി. വെരി .റെവ .പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ, റെവ ഫാ.ജോണ്‍ തോമസ്, റെവ ഫാ.സി.കെ രാജന്‍, റെവ ഫാ.എബ്രഹാം ഫിലിപ്പ് , റെവ ഫാ.ഡെന്നിസ് മത്തായി, ഇടവക വികാരി റെവ ഫാ.ജെറി വര്ഗീസ് എന്നിവരുടെ സാന്നിധ്യം ഏറെ അനുഗ്രഹപ്രദമായിരുന്നു. ആത്മീയ ഉത്തേജനം നല്‍കുന്ന ക്ലാസ്സുകളും, പാട്ടുകളും, ആക്ഷന്‍ സോങ്ങുകളും, വര്‍ണ്ണാഭമായ ഒവിബിഎസ് റാലിയും മൂന്നു ദിവസം നീണ്ടുനിന്ന ഒവിബിഎസ് ക്ലാസ്സുകളിലൂടെ കുട്ടികള്‍ക്ക് ആസ്വാദ്യവും അനുഗ്രഹപ്രദവുമായ അനുഭവമായി മാറി.
 
ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് ക്വീന്‍സ് ഇടവകയില്‍ പരിസമാപ്തി
ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് ക്വീന്‍സ് ഇടവകയില്‍ പരിസമാപ്തി
ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് ക്വീന്‍സ് ഇടവകയില്‍ പരിസമാപ്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക