Image

കൃഷ്ണരാജ് മോഹനൻ മന്ത്ര പ്രസിഡന്റ്; സംഘടന പുതിയ തലത്തിലേക്ക്

Published on 08 July, 2025
കൃഷ്ണരാജ് മോഹനൻ മന്ത്ര പ്രസിഡന്റ്; സംഘടന പുതിയ തലത്തിലേക്ക്

മന്ത്രയുടെ ദ്വിതീയ കൺവെൻഷൻ നടന്ന  നോർത്ത് കാരോളിനയിൽ, സംഘടനയുടെ പുതിയ പ്രസിഡൻറ് ആയി ന്യൂയോർക്കിൽ  നിന്നുള്ള   കൃഷ്ണരാജ് മോഹനൻ തിരഞ്ഞെടുക്കപ്പെട്ടു .നിലവിൽ പ്രസിഡന്റ് എലെക്ട് ആയിരുന്ന   കൃഷ്ണരാജ് മോഹനൻ ,"ശാക്തേയം 2027" ന്യൂയോർക്കിൽ ജൂലൈ 1 മുതൽ 4 വരെ  
നടക്കുന്ന മന്ത്ര(മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് )യുടെ മൂന്നാമത്തെ  കൺവെൻഷനെ നയിക്കും

ഒരു മികച്ച  പ്രവാസി ദേശീയ സംഘടന എങ്ങനെ ആവണം  എന്നതിന്റെ മികച്ച ഉദാഹരണം ആവുകയാണ് തുടർച്ചയായി അതിന്റെ തലപ്പത്തു എത്തുന്ന ജനകീയ മുഖങ്ങൾ.    കൃഷ്ണരാജ് മോഹനൻ  പ്രസിഡന്റ് ആവുന്നതിലൂടെ മന്ത്രക്കു ലഭിച്ചത് രണ്ടു പതിറ്റാണ്ടോളം ആയി ,നോർത്ത് അമേരിക്കയിലെ ഭാരതീയ   സംസ്കൃതിയുടെ പ്രചാരണ രംഗത്ത് ഊർജ സ്വലമായ പ്രവർത്തനങ്ങളിലൂടെ അതിന്റെ മൂല്യത്തിന് മഹത്തായ മുന്നേറ്റം നൽകിയ വ്യക്തിത്വത്തെ കൂടിയാണ് .ധാർമികതയുടെ അടിത്തറയിൽ ആയിരിക്കണം സംഘടനാ പ്രവർത്തനം എന്ന ആദർശത്തെ മുറുകെ പിടിച്ചു കൊണ്ടുള്ള പ്രവർത്തന രീതികൾ  അദ്ദേഹത്തിന്റെ പ്രത്യേകതയാണ് .

കൃഷ്ണരാജിന്റെ പന്ഥാവിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ  നിരവധി  ഉണ്ട് .  ഒന്നര പതിറ്റാണ്ടായി മുടങ്ങാതെ ഭഗവത് ഗീത ,  നാരായണീയ സത് സംഗങ്ങളുടെ  പ്രവർത്തങ്ങൾക്ക് നേതൃത്വം  നൽകുന്ന അദ്ദേഹം, ഹിന്ദു ധർമ്മ പരിചയത്തിനും  മലയാള പഠനത്തിനും  കുട്ടികളുടെ ഓൺലൈൻ ക്ലാസ് ആയ  വിശ്വഗോകുലത്തിന്റെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് .നിരവധി സംഘടനകളിൽ ചെറുതും വലുതുമായ നേതൃത്വ പദവികൾ അ ലങ്കരിച്ചതിനു ശേഷം ആണ് അദ്ദേഹത്തെ തേടി പുതിയ പദവി എത്തുന്നത്

പൊതുവെ  ജീവിത സായാഹ്നങ്ങളിൽ മാത്രം കർമ്മ രംഗത്ത് തങ്ങളുടെ പ്രവർത്തന സമയം മാറ്റി വയ്ക്കുന്ന മലയാളി നേതൃത്വങ്ങൾ ആണ് അമേരിക്കൻ സംഘടനകളിൽ ഏറെയും .എന്നാൽ പ്രൊഫഷണൽ രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും ഒരേ സമയം വളരെ ചെറുപ്പത്തിൽ തന്നെ  മികച്ച രീതിയിൽ പ്രവർത്തിച്ചു മുന്നേറ്റം ഉണ്ടാക്കുന്ന അപൂർവ വ്യക്തിത്വം ആയ   കൃഷ്ണരാജ് , മന്ത്രയുടെ നാൾവഴികളിൽ നിർണായക  മുന്നേറ്റത്തിന് കരുത്തു പകരും എന്ന് നിസംശയം പറയാം. സംഘടനാപരമായ ദൗത്യം എന്താണെന്ന് കൃത്യമായി നിർവ്വചിക്കുകയും ,അത് കണിശമായി നടപ്പിലാക്കാൻ നിർഭയം   മുന്നോട്ടു പോവുകയും ചെയ്യുക എന്ന പ്രവർത്തന രീതി ഏറെ  വെല്ലു വിളികൾ നിറഞ്ഞതാണ് . അത്തരം സാഹചര്യങ്ങളെ ദീർഘവീക്ഷണത്തോടെ മനസിലാക്കുകയും ,അതിന്റെ വരും വരായ്കകകളെ തിരിച്ചറിഞ്ഞു മുൻ കൂട്ടി പ്രവർത്തിക്കുകയും ചെയ്യുക എന്ന നേതൃ ഗുണം കൈ മുതൽ ആയിട്ടുള്ള   കൃഷ്ണരാജ് മോഹനൻ ,മന്ത്രയെ മികവുറ്റ എണ്ണം പറഞ്ഞ  ഒരു പ്രസ്ഥാനം ആക്കുക എന്ന ദൗത്യം ആണ് ഏറ്റെടുത്തിട്ടുള്ളത് . അത് മന്ത്രയുടെ സുവർണ കാലഘട്ടത്തിലേക്ക് അതിനെ നയിക്കും എന്നത് നിസ്തർക്കമാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക