Image

അന്ത്യ ശ്വാസം വലിക്കുന്ന കേരളത്തിലെ ആശുപത്രികൾ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 09 July, 2025
അന്ത്യ ശ്വാസം വലിക്കുന്ന കേരളത്തിലെ ആശുപത്രികൾ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

നമ്പർ വൺ കേരളത്തിലെ ആരോഗ്യമേഖല അത്യാസന്ന നിലയിലാണോ. അതോ അന്തരിച്ചോ. ആരോഗ്യ മേഖലയിലെ തന്നെ ചിലർ സർക്കാർ ആശുപത്രികളുടെ കേടു കാര്യസ്ഥത ചൂണ്ടിക്കാട്ടി ഇപ്പോൾ രംഗത്ത് വന്നതാണ് അതിനു കാരണം. ഇടത് പക്ഷ അനുഭാവിയായ ഒരു സർക്കാർ ഡോക്ടർ തന്നെയാണ് സർക്കാരാശുപത്രികളുടെ ശോച്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിനു പോലും മരുന്നോ ടെസ്റ്റ് ചെയ്യാനുള്ളഉപകരണങ്ങളോ   ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. മെഡിക്കൽ കോളേജുകളിൽ പോലും ഇതാണ് അവസ്ഥ യെങ്കിൽ ജില്ല താലൂക്ക് ആശുപത്രകളുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഇത് ഒരാളുടെ അഭിപ്രായമല്ല. സാധാരണക്കാരായ ഏതൊരാളുടെയും അഭിപ്രായമാണ്. പ്രത്യേകിച്ച് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പോയിട്ടുള്ളവരുടെ. ധർമ്മാശുപത്രിയാണ് പിൽക്കാലത്ത് സർക്കാർ ആശുപത്രികളായി രൂപാന്തരപ്പെട്ടത്. മരുന്നും രോഗം നിർണയിക്കാനുള്ള ഉപകരണങ്ങൾ പോയിട്ട് കിടക്കാൻ ഒരു കിടക്ക പോലും മര്യാദയ്ക്ക് ഇല്ല. രണ്ടും മൂന്നും പേർ ഒരു കിടക്കയിൽ എന്നാണ് സർക്കാർ ആശുപത്രി നിയമം. കിടക്ക കിട്ടാത്തവർ തറയിൽ. പുതപ്പ് വീട്ടിൽ നിന്നും കൊണ്ടുവന്നാൽ അവർക്ക് കൊതുക് കടി കൊള്ളേണ്ടി വരില്ല.

അങ്ങനെ അപര്യാപ്തകളുടെ വിളനിലമാണ് കേരളത്തിലെ ആശുപത്രികൾ. പൊട്ടിപൊളിഞ്ഞ കാടു കയറിയ കെട്ടിടങ്ങളിലാണ് പല സർക്കാർ ആശുപത്രികളും പ്രവർത്തിക്കുന്നത് . അതിന്റെ ഉത്തമ ഉദാഹരണമാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന സംഭവം. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പല കെട്ടിടത്തിത്തിലുമാണ് ഇപ്പോഴും പല സർക്കാർ ആശുപത്രികളും നിൽക്കുന്നത്. അവർ പണിതതുകൊണ്ടാണ് ഇന്നും താഴെ വീഴാതെ നിൽ നിൽക്കുന്നത് . ഈ കെട്ടിടങ്ങളിലെ ടോയ്ലറ്റുകൾ  അതിനേക്കാൾ ഗതികെട്ടാണ് കിടക്കുന്നത് .   ടോയ്ലറ്റ് വൃത്തിയായി സൂക്ഷിക്കാൻ ആരും മെനക്കെടാറില്ല . ബാത്‌റൂമിൽ ഉപയോഗിക്കാൻ വെള്ളം കൊണ്ടുപോകേണ്ട ഗതികേടിലാണ് പലയിടത്തും. ദുർഗന്ധവും വൃത്തിഹീനവുമായ ടോയ്‌ലറ്റുകളിൽ പോകുന്നവർ കൊതുകിനെപ്പോലെ അണു വാഹകർ ആണെന്ന് പറയുന്നതാണ് ശരി.   ടോയ്‌ലെറ്റിൽ പോയാൽ തന്നെ മാറാരോഗം പിടിപെടുന്ന അവസ്ഥയാണ് .
മരുന്നുകളുടെ അഭാവമാണ് മറ്റൊരു പ്രശനം. പാരാസെറ്റമോളുപോലും  കൊടുക്കാനില്ലാത്ത സർക്കാർ ആശുപത്രികളുമുണ്ട് . ആ സ്ഥാനത്ത് വളരെ വിലപിടിപ്പുള്ള മരുന്നുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഡോക്റ്റേഴ്സും ഫർമസിയുമായി ധാരണയുണ്ട്. ഗിഫ്റ്റ് എന്നപേരിൽ ചെറുതും വലുതുമായ കാണിക്ക നൽകുകയും ചെയ്യുന്ന ഫർമസിക്കാണ് ഡോക്ടറുമാരുടെ കടാക്ഷം കിട്ടുന്നത്. സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി അല്ലെങ്കിൽ വിലകുറച്ച് കിട്ടേണ്ട മരുന്നുകൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അതി ഭീമമായ വില കൊടുത്ത് ഈ മെഡിക്കൽ സ്റ്റോറുകളിൽ വാങ്ങേണ്ട ഗതികേടാണ് . ഇല്ലായ്മ്മയിൽ നിന്ന് അതിഭീമമായ പണം മുടക്കി ജീവൻ നിലനിർത്തേണ്ട അവസ്ഥ വന്നു ചേരുമെന്നു മാത്രമല്ല ആ പണം കണ്ടെത്താൻ കൊള്ള പലിശക്ക് പണം വാങ്ങുകയും ചെയ്യുന്നവരുണ്ട്. 

സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർ രക്ത പരിശോധനകൾ ഉൾപ്പെടെയുള്ള പരിശോധനകൾ നടതത്തുന്നത് സ്വകാര്യ ലാബുകളിലാണ്. സർക്കാർ ആശുപത്രികളിലെ മെഷീനുകളിൽ ഒട്ടുമിക്കവയും പ്രവർത്തന രഹിതമാണ്. അല്ലെങ്കിൽ പ്രവർത്തിപ്പിക്കാൻ മതിയായ സ്റ്റാഫുകൾ ഇല്ല. മറ്റൊന്ന് കാലതാമസ്സമാണ്. സ്റ്റാഫ് ഇനിയും ഉണ്ടെങ്കിൽ തന്ന് അർക്കണ്ടു വേണ്ടി ഓക്കാനിക്കുന്നമട്ടിലാണ് അവരുടെ പെരുമാറ്റം. സർക്കാർ ആശുപ്ത്രികളിൽ അഡ്മിറ്റ് ചെയ്ത രോഗികൾക്ക് മികച്ച ചികിത്സയും പരിചരണവും കിട്ടണമെങ്കിൽ ഡോക്ടർ മുതൽ അറ്റൻഡർ വരെയുള്ളവരെ കാണേണ്ടപോലെ കാണുകയും കൊടുക്കേണ്ടതുപോലെ കൊടുക്കുകയും വേണമെന്നതാണ്. ചുരുക്കത്തിൽ കൈയ്യിലുള്ള പണം പോകുകയും ചെയ്യും രോഗം ഭേദമാകുകയുമില്ലാത്ത സ്ഥിതിയാണ് സർക്കാർ ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്ക് . രോഗം ഭേദമാകണമെകിൽ സ്വാകാര്യ ആശുപത്രികളിൽ പോകണം. അവിടെച്ചെന്നാൽ അതികാത്ത് എല്ലാ സൗകര്യങ്ങളും ഉണ്ടെന്നതാണ് സത്യം. എന്നാൽ അതിനെല്ലാം കൂടി അവരിടുന്ന വില അതി ഭീമവുമാണ്.  അത് താങ്ങാൻ പാവപ്പെട്ടവർക്ക് കഴിയില്ല . എന്നാൽ സർക്കാർ ആശുപത്രികളിൽ മികച്ച സംവിധാനങ്ങളും ചികിത്സയും ഉണ്ടെങ്കിൽ അത് അവർക്ക് ഒരു താങ്ങും ആശ്വാസവുമായിരിക്കും. എന്നാൽ സർക്കാർ അതിനായി എന്തെങ്കിലും ചെയ്യുന്നുമില്ല. അതുകൊണ്ടു തന്ന് അവർക്ക് സ്വകാര്യ ആശുപത്രികൾ തന്ന് ശരണം. അത് വീട് വിറ്റിട്ടായാലും . ജീവനേക്കാൾ വലുതായി മറ്റെന്താണ്. അതുകൊണ്ടല്ലേ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ ബുർഷ്വാസികളുടെ നാടായ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് വരുന്നത് .  ചുരുക്കത്തിൽ കേരളത്തിലെ ആരോഗ്യമേഖലയിലെ ആശുപത്രികൾ എല്ലാം ഇന്ന് അന്ത്യ ശ്വാസം വലിക്കുകയാണെന്ന് പറയാം.  
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-09 02:39:04
ആരോഗ്യ മേഖല = കേരളം നമ്പർ ഒന്ന്. ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം = കേരളം നമ്പർ ഒന്ന് വിദ്യാഭ്യാസ മേഖല = കേരളം നമ്പർ ഒന്ന്. റോഡ് സിസ്റ്റം = കേരളം നമ്പർ ഒന്ന്. പൊതു വൃത്തി = കേരളം നമ്പർ ഒന്ന് അടിസ്ഥാന സൗകര്യങ്ങൾ = കേരളം നമ്പർ ഒന്ന്. സർക്കാർ ഓഫീസ് കാര്യക്ഷമത = കേരളം നമ്പർ ഒന്ന്. മാലിന്യ നിർമ്മാർജ്ജനം = കേരളം നമ്പർ ഒന്ന് കുട്ടികൾ കേരളം വിട്ടു പോകൽ = കേരളം നമ്പർ ഒന്ന്. അങ്ങനെ അങ്ങനെ എത്രയോ മേഖലകളിൽ കേരളം ഇന്നും നമ്പർ ഒന്ന് ആയി തുടരുന്നു. വിദേശ രാജ്യങ്ങൾ ഉറ്റു നോക്കുന്നതും കോപ്പി ചെയ്യാൻ ആഗ്രഹിക്കുന്നതുമായ ലോകത്തിലെ ഒരേയൊരു സ്ഥലം കേരളമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക