കോൺഗ്രസുകാർ കുപ്പായം ഇടുന്നതും ചിരിക്കുന്നതും തൊള്ള തൊറക്കുന്നതും
പണവും അധികാരവും സുഖജീവിതത്തിനും വേണ്ടിയാണ്. മറ്റെന്തിനോടും അവർക്ക് പരിഹാസമാണ്. 30 വീട്. എന്തായി പണി തുടങ്ങിയോ? ഇല്ല പണം പിരിച്ചു..
എത്ര പിരിച്ചു? അഞ്ചു കോടി പിരിച്ചു.
ഇപ്പോൾ എത്രയുണ്ട്? ബാങ്കിൽ 84 ലക്ഷം..
ബാക്കി പണം എവിടെ? അത് യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടെ പോക്കറ്റിൽ പോയി.. എടുക്കാൻ കിട്ടുന്നില്ല! എന്ത് ചെയ്തൂ സ്വന്തമായിട്ട് കാർ വാങ്ങി പാലക്കാട്ട് വീട് വച്ചു
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് വീട്
പണിതുകൊടുക്കാനാണ് യൂത്ത് കോൺഗ്രസ് പിരിവെടുത്തത് .അവർ വീട് ഉണ്ടാക്കിക്കൊടുക്കാതിരുന്നതു കൊണ്ടാണ് സംഭാവന കൊടുത്തവരിൽ ഒരാളായ കോലഞ്ചേരിക്കാരി ടിആര്‍ ലക്ഷ്മി യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ് കൊടുത്തിരിക്കുന്നത്.
ഇത്തരം ഒരു ആരോപണം കേൾക്കേണ്ടി വന്നാൽ ഒരുമാതിരിപ്പെട്ട മനുഷ്യർക്കൊന്നും ആളുകളുടെ മുമ്പിൽ ഇറങ്ങി നടക്കാൻ സാധിക്കില്ല .ഒരു ജോലീം വരുമാനോമില്ലാത്ത മാങ്കൂട്ടം ഒക്കെ എങ്ങനാ വല്യ കാറും യൂറോപ്യൻ ടൂറും ഒക്കെയായി അടിച്ചു പൊളിച്ച് നടക്കുന്നേന്ന് നമ്മളിൽ ചിലരെങ്കിലും അത്ഭുതപ്പെട്ടിട്ടില്ലേ ?
ഇപ്പോ എല്ലാർഡേം സംശയം മാറിയില്ലേ ?
'എട്ടുലക്ഷം രൂപ വീതം ചെലവുള്ള മുപ്പതു വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം, യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. എൺപത്തി നാലു ലക്ഷം രൂപ ഇതുവരെ കിട്ടി.'
അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം പറയുന്ന കണക്ക് ആണ്.
കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്നു പിരിച്ചിട്ട് വെറും എൺപത്തി നാലു ലക്ഷം രൂപയെ കിട്ടിയുള്ളൂ എന്ന് പറയുന്നത് അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. താഴെ മുതൽ മേളിൽ വരെ കട്ട് മുടിച്ചു ബാക്കി അക്കൗണ്ടിൽ എത്തിയ തുക 84 ലക്ഷം എന്നത് കൃത്യമായിരിക്കും
പിരിച്ചത് എത്ര എന്ന് നോക്കുമ്പോൾ ഇതിന്റെ 100 ഇരട്ടിയെങ്കിലും കാണും
വേറൊരു കാര്യം, ദുരിത ബാധിതർക്ക് വീട് പണിയാൻ സർക്കാർ നൽകുന്ന പതിനഞ്ചു ലക്ഷം കുറവാണ് എന്ന് വാദിച്ച വരാണ് ഇവിടുത്തെ യൂത്ത് കോൺഗ്രസുകാർ..അവരാണ് എട്ടു ലക്ഷം രൂപക്ക് വീട് വച്ചു കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. ചുരുക്കത്തിൽ വായനാടിനായി പിരിച്ച പണവും കോൺഗ്രസ് മുക്കി 30 വീട് ഒരു വീട് പോലും പണിതില്ല എലെക്ഷൻ ആകുമ്പോൾ ഏതെങ്കിലും മത കൂട്ടങ്ങളുടെ വോട്ട് വാങ്ങും നക്കികൾ
അടിമുടി വ്യാജ സംഘടന.. പിരിച്ച പണം കാണുന്നില്ല എന്നുള്ള പരാതി യൂത്ത് കോൺഗ്രസിനുള്ളിൽ നിന്നു തന്നെയാണ് ഉയരുന്നത് എന്ന് മനസ്സിലാക്കണം.
കട്ടത് കട്ടു ,പിടിക്കപ്പെടുകയും ചെയ്തു ,എന്നിട്ട് കേരളത്തിലെ സർക്കാറിനാണ് കുറ്റം. മിടുക്കന്മാർ.
ഇവർക്ക് വീടുണ്ടാക്കാൻ കേരളാ സർക്കാർ ഭൂമി കൊടുത്തില്ല എന്നും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
വീടുണ്ടാക്കിക്കൊടുക്കാം എന്ന് പറഞ്ഞിട്ട് അതിനും കേരളാ സർക്കാർ ഭൂമി കൊടുത്തില്ല എന്നുമാണ് ഷാഫി പറയുന്നത്. നോക്കണേ ,ജനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിട്ട് അതിനെപ്പറ്റി യാതൊരു വിവരവും പറയാതെ കേസ് വന്നപ്പോൾ സർക്കാരിനേയാണ് കുറ്റം പറയുന്നത്.
ഇവർ പറയുന്നത് കേട്ടാൽ എന്താണ് തോന്നുക. സർക്കാറിന്റെ കൈയ്യിൽ ഒരുപാട് ഭൂമിയുണ്ട് അത് കൊടുക്കാഞ്ഞിട്ടാണ് എന്നല്ലേ .സർക്കാരിൻറെ പക്കലുളള ഭൂമി ഏതാണ് എന്ന് ഈ ഷാഫി പറമ്പിലോ മറ്റോ ഒന്ന് കാണിച്ചുതരുമോ.
കേരളത്തിലെ സർക്കാർ അവരുടെ സർക്കാർ അല്ലാത്തത് കൊണ്ടാണ് അവർ പിരിച്ച പണം സർക്കാറിലേക്ക് ഏൽപ്പിക്കാതിരുന്നത് , അവരുടേതല്ലാത്ത സർക്കാറിനോട് പിന്നെയെങ്ങനെയാണ് ഇവർ ഭൂമി ചോദിക്കുന്നത് ?
1993 ലെ വെള്ളപ്പൊക്കക്കാലത്ത് ഡിവൈഎഫ്ഐ പിരിച്ച പണം അന്നത്തെ മുഖ്യമന്ത്രിയായ കരുണാകരനേയാണ് ഏൽപ്പിച്ചത്. കോൺഗ്രസ്സുകാർ
അച്ചിക്കള്ളന്മാർ ആണ് എന്ന് അറിയാമായിരുന്നിട്ടും അയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്ന നിലയിലാണ് ഡിവൈഎഫ്ഐ പണം പിരിച്ചുകൊടുത്തത് .
സംസ്ഥാനം ഒരു മഹാ ദുരന്തത്തിൽ പെട്ടപ്പോൾ സർക്കാർ ജനങ്ങളുടെ സഹായത്തോടെ അവർക്ക് പരമാവധി സഹായം എത്തിക്കാൻ ശ്രമിച്ചു .ആ സഹായം
ഇല്ലാതാക്കാനാണ് കേരളത്തിലെ പ്രതിപക്ഷ ദ്രോഹികൾ ശ്രമിച്ചത്. ഈ ദ്രോഹികളുടെ സംഭാവന ഇല്ലാതെ തന്നെ നല്ലവരായ മനുഷ്യരിൽ നിന്ന് സർക്കാരിന് പണം ലഭിച്ചു.
400 ലേറെ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകണം. അവിടെ സ്കൂൾ , അംഗൻവാടി ,ആരോഗ്യ കേന്ദ്രം ,കളിസ്ഥലം , മറ്റു ജനജീവിതത്തിന് ആവശ്യമായ കെട്ടിടങ്ങൾ എല്ലാം വേണം. ഇതിനായി രണ്ട് സ്വകാര്യ എസ്റ്റേറ്റുകളുടെ ഭൂമി സർക്കാർ ഏറ്റെടുത്തു. എസ്റ്റേറ്റ് ഉടമകൾ ഇതിനെതിരേ കേസിനു പോയി .അവരോട് മികച്ച രീതിയിൽ കേസ് നടത്തിയാണ് സ്ഥലം ഏറ്റെടുക്കാൻ സാധിച്ചത് .
കേസു കാരണം ഭൂമി ഏറ്റെടുക്കാൻ വൈകിപ്പോയപ്പോൾ എന്തുകൊണ്ട്വീടുണ്ടാക്കിക്കൊടുത്തില്ല എന്ന് പറഞ്ഞവരാണ് കേരളത്തിലെ കോൺഗ്രസ്സുകാരും ലീഗുകാരും ബിജെപി മൗദൂദി സുഡാപ്പികളുമെല്ലാം .ഇവർ ആരെങ്കിലും സർക്കാറിന് വേണ്ടി പണം നൽകിയിരുന്നോ ? ഇല്ല.
സാധാരണ ഇത്തരം ഒരു ദുരന്തം നടന്നാൽ അതിനിരയായവരെ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിപ്പിക്കുക. ദുരിതാശ്വാസ ക്യാമ്പിലെ ദുരിതങ്ങളുമായി മാധ്യമങ്ങൾ എത്തും.
കേരളാ സർക്കാർ അങ്ങനെയല്ല ചെയ്തത്. എല്ലാവർക്കും വാടക നൽകി വാടക വീടുകളിൽ താമസിപ്പിച്ചു . മാസത്തിൽ 6000 രൂപ വീതം അവർക്ക് വാടകയായി മാത്രം നൽകി. ബന്ധുവീടുകളിൽ താമസിക്കുന്നവർക്കും ഇതേ വാടക നൽകി.
ഒരു കുടുംബത്തിലെ രണ്ടുപേർക്ക് വീതം 300 രൂപ വീതം ദിവസവും നൽകിക്കൊണ്ടിരിക്കുകയാണ് . മരിച്ചവരുടേയും പരിക്കേറ്റവരുടേയുമെല്ലാം കുടുംബങ്ങൾക്ക് നല്ല നിലയിൽ സഹായധനം നൽകി .
സർക്കാർ പണിതു കൊണ്ടിരിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ താല്പര്യപ്പെട്ട 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകി , നല്കിക്കഴിഞ്ഞു.
ഭൂകമ്പമൊന്നും ബാധിക്കാത്ത രീതിയിലാണ് പുതിയ വീടുകൾ പണിയുന്നത്. എങ്ങനെയെങ്കിലും തറയും കെട്ടി ഒരു വീടങ്ങ് ഉണ്ടാക്കിക്കൊടുക്കുകയല്ല ചെയ്യുന്നത് .
വീട് നിർമ്മാണം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് .കേസ് കാരണം ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത് .അത് സർക്കാർ നല്ല നിലയിൽ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാറിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ തന്നെ വളരെ കഷ്ടപ്പെടേണ്ടി വന്നു .അന്നേരത്താണ് കോൺഗ്രസുകാർക്ക് ഭൂമി ഏറ്റെടുത്തു കൊടുത്തില്ല എന്നും പറഞ്ഞു വരുന്നത് .
ഡിവൈഎഫ്ഐക്കാർ ആക്രി പെറുക്കിയും കല്ലു ചുമന്നും മീൻ വിറ്റും മറ്റെല്ലാ രീതിയിലും അധ്വാനിച്ച് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി പണം പിരിച്ചു .25 വീടുകൾ നിർമ്മിക്കാൻ ആയിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാൽ അവർ കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചപ്പോൾ 20 കോടി രൂപ സ്വരൂപിക്കാൻ സാധിച്ചു . ഒരു വീടിന് 20 ലക്ഷം രൂപ എന്ന കണക്കിൽ 100 വീടുകൾ നിർമ്മിക്കാനുള്ള പണം ഡിവൈഎഫ്ഐ നേതാക്കൾ സർക്കാറിനെ ഏൽപ്പിച്ചു .
സർക്കാർ വീടു നിർമ്മിച്ചു കഴിയുമ്പോൾ 100 വീടുകൾ ഡിവൈഎഫ്ഐയുടെതാണ് dyfi എന്ന് ബോർഡ് വയ്ക്കില്ല. കേരളാ സർക്കാരിൻറെ ചിഹ്നമോ ബോർഡോ ഒന്നും വയ്ക്കില്ല. 100 വീടുകൾ അവരുടെതും ആണ് എന്ന് ഡിവൈഎഫ്ഐക്കാർക്ക് സന്തോഷിക്കാം എന്ന് മാത്രമേയുള്ളൂ .
ജനങ്ങളുടെ പണംപിരിച്ചു വിഴുങ്ങിയിട്ട് സർക്കാർ ഭൂമി കൊടുത്തില്ല എന്നൊക്കെ പറയുന്നത് പച്ച മടലു വെട്ടി അടിക്കാൻ ആളില്ലാത്തതുകൊണ്ടാണ്.കുറുവ സംഘത്തലവൻ മാങ്കൂട്ടത്തിന്റെ പുതിയ ചോദ്യം, 'DYFI വച്ചു നൽകിയ വീട്ടിൽ താമസിക്കുന്ന ഒരാളെ കാണിച്ചു തരാമോ..?'
എന്റെ പൊന്ന് മാക്കൂട്ടം , DYFI ആക്രി വിറ്റും, ബിരിയാണി ചലഞ്ച് ചെയ്തും, മീൻ വിറ്റും, മറ്റ് പല പണി ചെയ്തും ഉണ്ടാക്കിയ 20 കോടി സർക്കാരിന്റെ വയനാട് ഫണ്ടിലേക്കാണ് നൽകിയത്.. അത് കണക്കുള്ള ക്യാഷ് ആണ്, ഓഡിറ്റിന് വിധേയമായ അക്കൗണ്ട് ആണത്...
വയനാട് ദുരന്തത്തിന്റെ പേരിൽ പിരിച്ച് പുട്ടടിച്ച പണത്തിന്റെ കണക്കുകളിൽ ദിനം പ്രതി പൊന്തി വരുന്ന തമ്മിലടികൾ മറയ്ക്കാൻ കേരളത്തിൽ സമീകരണങ്ങൾ ഇല്ലാത്ത പ്രവർത്തനം നടത്തുന്ന DYFI യെ ചാരി നിന്നാൽ നടക്കില്ല വ്യാജാ...
ഒരു നാട്ടിൽ ആഭ്യന്തരകലാപങ്ങളോ, ലഹളകളോ, യുദ്ധങ്ങളോ നടക്കുമ്പോൾ അനാഥമായി മാറുന്ന വീടുകളിലേക്ക് തക്കം പാർത്ത് കയറുന്ന കള്ളൻമാരെയാണ് ഓർമ വരുന്നത്.. ആരോഗ്യമേഖലയിലെ ഇല്ലാത്ത വിഷയങ്ങൾ ഉയർത്തി സമരഭാസങ്ങൾ നടത്തി അതിനിടയിലൂടെ കൊള്ള നടത്തുന്ന റിയൽ കുറുവ സംഘം..
പിരിച്ച പണത്തിന്റെ കണക്ക് വയ്ക്കാതെ ഇങ്ങനെ കിടന്ന് മെഴുകാൻ ഉളുപ്പുണ്ടോടോ യൂത്ത് കോൺഗ്രെസ്സെ !!
ഈ കോൺഗ്രസുകാർ എന്താ ഇങ്ങനെ ആയിപ്പോയത് എന്നതിന്റെ ഉത്തരവാദികൾ ഇവിടുത്തെ മാധ്യമങ്ങളാണ് .ഇവർ നടത്തുന്ന എല്ലാ കൊള്ളകളേയും കള്ളത്തരങ്ങളെയും അവർ മറച്ചു പിടിച്ചുകൊളളും.
യൂത്ത് കോൺഗ്രസുകാർ മാത്രമല്ല മൂത്ത കോൺഗ്രസ്സുകാരും പിരിച്ച പണമെല്ലാം മുക്കിയതാണ് ചരിത്രം .