ഇടിയും മിന്നലും ശക്തമായ കാറ്റും വരുന്നുവെന്ന ജാഗ്രതാ നിർദേശത്തെ തുടർന്നു രാജ്യത്തെ പല സുപ്രധാന വിമാനത്താവളങ്ങളിലും ഗതാഗതം പരിമിതപ്പെടുത്താൻ ചൊവാഴ്ച്ച രാത്രി എഫ് എ എ ഉത്തരവിട്ടു.
ന്യൂ യോർക്ക് ജെ എഫ് കെ, നുവാർക് ലിബർട്ടി, ബാൾട്ടിമോർ/വാഷിംഗ്‌ടൺ ഇന്റർനാഷനൽ എയർപോർട്ട്, റൊണാൾഡ് റെയ്ഗൻ വാഷിംഗ്‌ടൺ നാഷനൽ എയർപോർട്ട്, ഡാളസ് ഫോർട്ട് വർത് ഇന്റർനാഷനൽ എയർപോർട്ട് എന്നിവ അതിൽ ഉൾപ്പെടുന്നു.
ഫിലാഡൽഫിയ ഇന്റർനാഷനൽ എയർപോർട്ട്, ലാഗാർഡിയ എയർപോർട്ട് എന്നിവിടങ്ങളിൽ ചൊവാഴ്ച്ച രാത്രി ഫ്ലൈറ്റുകൾ വൈകും.
ന്യൂ യോർക്ക് സിറ്റിയിൽ രാത്രി 8 മണിയോടെ ഇടിമിന്നൽ ആരംഭിച്ചു.
ഈസ്റ്റ് കോസ്റ്റിൽ ബാൾട്ടിമോറിലും വാഷിംഗ്ടണിലും വൈകിട്ട് 5:30 വരെയാണ് ഫ്ലൈറ്റുകൾ നിർത്തിവച്ചത്. ലാഗാർഡിയയിലും ജെ എഫ് കെ യിലും ഫ്ലൈറ്റുകൾ ഒന്നര മണിക്കൂർ വരെ വൈകി.
ജൂൺ 30നു ഇതേപോലെ ഇടിമിന്നലും കൊടുംകാറ്റും മൂലം ഈസ്റ്റ് കോസ്റ്റിൽ ആയിരക്കണക്കിനു ഫ്ലൈറ്റുകൾ മുടങ്ങിയിരുന്നു.
വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയും ന്യൂ യോർക്ക്, വാഷിംഗ്‌ടൺ ഡിസി, ന്യൂ ജഴ്‌സി, പെൻസിൽവേനിയ, മെരിലാൻഡ് എന്നിവിടങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. അതും ഫ്ലൈറ്റുകളെ ബാധിച്ചേക്കാം.
വെള്ളിയാഴ്ച്ച പ്രളയ ദുരന്തമുണ്ടായ ടെക്സസിൽ കൂടുതൽ വെള്ളപ്പൊക്കത്തിന്റെ താക്കീതുണ്ട്.
മിഡ്-അറ്റ്ലാന്റിക്കിൽ ജോർജിയ, വിർജീനിയ, സൗത്ത്-നോർത്ത് കരളിന എന്നിവിടങ്ങളിൽ ഈയാഴ്ച്ച ഇടിയും മിന്നലും ശക്തമായ കാറ്റും പ്രവചിച്ചിട്ടുണ്ട്.
Severe thunderstorm warning sparks travel chaos