ഹൂസ്റ്റണ്‍ : അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റിനെ നയിച്ചിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ അനുശോചിച്ചു.
രാജ്യാന്തര പ്രെയര്‍ലൈന്‍ (582-ാമത്) ജൂലൈ 8 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ അനുശോച പ്രമേയം അവതരിപ്പിച്ചു.
ജൂലൈ 7 ന് തൃശൂരില്‍ വെച്ചു 85 വയസ്സില്‍ കാലം ചെയ്ത മാര്‍ അപ്രേം നര്‍മ്മബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ആള്‍രൂപമായിരുന്നുവെന്നും സഭകള്‍ തമ്മിലുള്ള തര്‍ക്കം സമവായത്തിലെത്തിച്ചതാണ് മാര്‍ അപ്രേമിന്റെ വലിയ സംഭാവനയെന്നും പരസ്പരം സ്‌നേഹിക്കുക സഹകരിക്കുക എന്നതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നതെന്നു അനുശോച പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ പറഞ്ഞു. അഭിവന്ദ്യ തിരുമേനിയുടെ വിയോഗത്തില്‍ കല്‍ദായ സുറിയാനി സഭാ മക്കളുടെ വേദനയോടൊപ്പം ഐപിഎല്‍ കുടുംബാംഗങ്ങളും പങ്കു ചേരുന്നതായും സി. വി. സാമുവേല്‍ അറിയിച്ചു
ടെക്‌സസ്സില്‍ ഉണ്ടായ മഹാ പ്രളയത്തില്‍ ജീവന്‍ നഷ്ടപെട്ട, ഇനിയും കണ്ടെത്താന്‍ കഴിയാത്ത നിരവധി പേര്‍, ഇവരെയോര്‍ത്തു വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായും, നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഗല്‍ഫില്‍ വെച്ചു ഹൃദ്രോഗത്തെ തുടര്‍ന്ന് ജൂലൈ 8 നു അന്തരിച്ച അറ്റ്‌ലാന്റയില്‍ നിന്നുള്ള സതീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെയോര്‍ത്തും പ്രാര്‍ത്ഥിക്കണമെന്നും സി വി എസ് അഭ്യര്‍ത്ഥിച്ചു.
റവ. കെ. ബി. കുരുവിള(വികാരി-സോവേഴ്സ് ഹാര്‍വെസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ഹ്യൂസ്റ്റണ്‍, ടെക്‌സസ് പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി റവ. പി. എം. സാമുവല്‍(സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ,ഫിലാഡല്‍ഫിയയെ പരിചയപ്പെടുത്തുകയും ചെയ്തു.
മിസ്റ്റര്‍ കെ. ഇ. മാത്യു( ഫിലാഡല്‍ഫിയ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. മിസ്റ്റര്‍ ടി. എ. മാത്യു, ഹ്യൂസ്റ്റണ്‍, ടെക്‌സസ്. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.തുടര്‍ന്ന് വെരി റവ. പി. എം. സാമുവല്‍ ഗദ്‌സമന തോട്ടത്തില്‍ കര്‍ത്താവ് ചെയ്ത പ്രാര്‍ത്ഥനയെ കുറിച്ച് മുഖ്യ സന്ദേശം നല്‍കി.
ഐപിഎല്‍ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടര്‍ന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും:റവ. പി. എം. സാമുവല്‍ നിര്‍വഹിച്ചു. ഷിബു ജോര്‍ജ് ഹൂസ്റ്റണ്‍, ജോസഫ് ടി ജോര്‍ജ്ജ് (രാജു), ഹൂസ്റ്റണ്‍ എന്നിവര്‍ ടെക്നിക്കല്‍ കോര്‍ഡിനേറ്ററായിരുന്നു.