പഞ്ചാരക്കുഞ്ചുവിന് അഞ്ചു മക്കൾ
നമ്മുടെ കുഞ്ചിയമ്മയുടെ മോൻ പഴയ പഞ്ചാരക്കുഞ്ചുവിന് അഞ്ചു മക്കൾ
പഞ്ചാരയടിച്ചു നടന്നു മക്കൾ
നാട്ടാരെ തല്ലുകൊണ്ട് പഞ്ചറായി
അടിയും കൂട്ടവുമായ നേരം
കുഞ്ചു അവരയങ്ങ് ഇംഗ്ലണ്ടിൽ യാത്രയാക്കി
മൂത്തവൻ ചോക്ലേറ്റ് കമ്പനി തുടങ്ങി
രണ്ടാമത്തവൻ ഡോണട്ട് കട തുടങ്ങി
മൂന്നാമൻ കേക്ക് ബോക്സ് സ്റ്റാളൂമിട്ടു
ഐസ്ക്രീമിൻ്റെ ഫാക്ടറി ഇട്ടൊരുത്തൻ
അഞ്ചാമൻ ആണവൻ ആണൊരുത്തൻ
ഷുഗർ ഫ്രീ സാധനങ്ങളുടെ മേള തന്നെ നടത്തി
അഞ്ചാളും കൂടി പഞ്ചാര ബിസിനസ് പൊടിപൊടിച്ചു..
അവരെല്ലാം അഭിമാന ഭാജനങ്ങൾ
പഞ്ചാരക്കുഞ്ചുവിന്റെ ഓമന മക്കൾ
എങ്കിലും കുഞ്ചുയിപ്പോൾ പഞ്ചാര വന്നു കിടപ്പിലാണ്....