Image

‘എനിക്ക് 35 വയസ്സായി,ഞാനിപ്പോള്‍ സിംഗിള്‍ അല്ല’; മനസ്സ് തുറന്ന് വിജയ് ദേവരകൊണ്ട

Published on 10 July, 2025
‘എനിക്ക് 35 വയസ്സായി,ഞാനിപ്പോള്‍ സിംഗിള്‍ അല്ല’; മനസ്സ് തുറന്ന് വിജയ് ദേവരകൊണ്ട

പ്രേക്ഷകർക്ക് പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് വിജയ് ദേവരകൊണ്ട. ദേവരകൊണ്ടയെ സംബന്ധിച്ച വാര്‍ത്തകളെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണാറുള്ളത്. വ്യക്തിജീവിതത്തെക്കുറിച്ച് ഒരു വിവരവും പുറത്തുവിടാന്‍ താല്‍പര്യമില്ലാത്തയാളാണ് വിജയ് ദേവരകൊണ്ട. എന്നാലിപ്പോള്‍ താന്‍ സിംഗിളല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ജൂലൈ 31ന് വിജയ്‌യുടെ ‘കിങ്ഡം’ എന്ന ചിത്രം റിലീസ് ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് 35 വയസ്സായി. ഞാനിപ്പോള്‍ സിംഗിള്‍ അല്ല. എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ പറയാന്‍ താല്‍പര്യമില്ല. എന്‍റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെയിരിക്കണം എന്നാണ് ആഗ്രഹം. പലപ്പോഴും അത് സാധ്യമാകാറില്ല. എനിക്ക് പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹത്തിനും ബഹുമാനത്തിനും ഒരുപാട് നന്ദിയുണ്ട്. അതെല്ലാം എനിക്കുള്ളതാണോ അതോ ഞാന്‍ അഭിനയിച്ച ചിത്രങ്ങളെ മുന്‍നിര്‍ത്തി നല്‍കുന്നതാണോ എന്ന് സംശയിച്ചിട്ടുണ്ട്. ഇതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്’ – താരം പറയുന്നു.

‘എന്‍റെ ഭൂതകാലത്തെയോര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല. കാരണം ഓരോ നല്ല കാര്യത്തില്‍ നിന്നും മോശം കാര്യത്തില്‍ നിന്നും ഞാന്‍ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ട്. അതിന്‍റെയൊക്കെ ആകെത്തുകയാണ് ഇന്ന് കാണുന്ന ഞാന്‍’– വിജയ് കൂട്ടിച്ചേർത്തു.

സിംഗിള്‍ അല്ലെന്ന് സമ്മതിച്ചെങ്കിലും ആരാണ് പ്രണയിനി എന്ന് വിജയ് വ്യക്തമാക്കിയില്ല.ഇതോടെ ‘അത് രശ്മികയാണെന്ന് എല്ലാവര്‍ക്കുമറിയാം’ എന്ന കമന്‍റുകളാണ് അഭിമുഖത്തിനു താഴെ വന്നുനിറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക