2025-ൽ പുറത്തിറങ്ങിയ 'L2: എമ്പുരാൻ', 'തുടരും' എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം മലയാളത്തിൻ്റെ മെഗാസ്റ്റാർ മോഹൻലാൽ തൻ്റെ 365-ാമത് ചിത്രം പ്രഖ്യാപിച്ചു. താത്കാലികമായി 'L 365' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസാണ്.
രതീഷ് രവി തിരക്കഥ ഒരുക്കുന്ന ഈ കോപ്പ് ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ആശിഖ് ഉസ്മാനാണ്. നിരവധി ശ്രദ്ധേയമായ പോലീസ് കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച മോഹൻലാൽ, ഈ പുതിയ ചിത്രത്തിൽ ഏതുതരം പോലീസുകാരനായി എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പോലീസ് വേഷങ്ങൾ ചെയ്ത താരങ്ങളിലൊരാൾ കൂടിയാണ് മോഹൻലാൽ. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
English summary:
After 'Empuraan' and 'Thudarum', Mohanlal's 365th film is coming; directed by Austin Dan Thomas.