വ്ളോഗർ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കാർത്തിക് സൂര്യ വിവാഹിതനായി. അമ്മാവന്റെ മകൾ വർഷയാണ് കാർത്തിക്കിന്റെ ഭാര്യ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കാർത്തിക്കിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനൽ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു.
“ഇതാണ് എന്റെ ഭാര്യ വർഷ. പഠിക്കുകയാണ്. ഇനി ജീവിതത്തിൽ വരാൻ പോകുന്നതെല്ലാം മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വർക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോൾ ഭാര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാൻ ചെയ്തിട്ടില്ല. വൈകാതെ അറിയിക്കാം”, എന്നായിരുന്നു വിവാഹ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് കാര്‍ത്തിക് നല്‍കിയ മറുപടി.
സോഷ്യൽ മീഡിയയിൽ ആരാധകരുള്ള വ്ലോഗറാണ് കാർത്തിക് സൂര്യ. 3.07 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് നിലവിൽ കാർത്തിക്കിനുള്ളത്. വ്ലോഗിങ്ങിലൂടെ വലിയൊരു ആരാധകവൃന്ദത്തെയും സ്വന്തമാക്കാൻ കാർത്തിക്കിന് സാധിച്ചിരുന്നു. നിലവിൽ പോഡ്കാസ്റ്റിങ്ങും കാർത്തിക് നടത്തുന്നുണ്ട്. വ്ലോഗിങ്ങിന് പുറമെ അവതാരകനായും കാർത്തിക് സൂര്യ തിളങ്ങുകയാണ്