ഫോമ സണ്‍ഷൈന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26-ന് ശനിയാഴ്ച വെസ്‌ലി ചാപ്പലില്‍ വെച്ച് നടത്തപ്പെട്ട ക്രിക്കറ്റ് മത്സരം, ടീമുകളുടെ പങ്കാളിത്തംകൊണ്ടും, കാണികളുടെ ആവേശഭരിതമായ സാന്നിധ്യംകൊണ്ടും വന്‍ വിജയമായി.
ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരത്തിനെത്തിയ ഏഴു ടീമുകള്‍ മാറ്റുരച്ച ഈ മത്സരത്തില്‍ ടാമ്പാ ടസ്‌ക്കേഴ്‌സ് പ്രഥമ സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, മയാമി ടസ്‌ക്കേഴ്‌സ് ടണ്ണര്‍-അപ്പ് സ്ഥാനത്തെത്തി.
ചീഫ് ഗസ്റ്റായി എത്തിയ ഫാ. ജോര്‍ജ് വര്‍ക്കി വിജയികള്‍ക്കുള്ള ട്രോഫിയും, കാഷ് അവാര്‍ഡും സമ്മാനിച്ചു. റിച്ചാര്‍ഡ് ജോസഫ് ബെസ്റ്റ് ബാറ്റ്‌സ്മാനായും, ടിജോ ആന്റണി ബെസ്റ്റ് ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
പങ്കെടുത്ത ടീമുകള്‍: Jacksonville-Jax Tuskers, Orlando Tuskers, Miami Tuskers, Miami Kerala Samajam, Tampa Tuskers, Tampa SWAT and Tampa St. Joseph Warriers.
സണ്‍ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്റണി മത്സരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നെവിന്‍ ജോസ് ഓര്‍ലാന്‍ഡോ ടസ്‌ക്കേഴ്‌സിനേയും, മയാമി ടസ്‌ക്കേഴ്‌സിനേയും ഓപ്പണിംഗ് ടോസിനു ക്ഷണിച്ചുകൊണ്ട് മത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചു.
സണ്‍ഷൈന്‍ റീജിയനിലെ എല്ലാ അസോസിയേഷനുകളിലെ ഭാരവാഹികളും, പ്രതിനിധികളും മത്സരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
ആര്‍.വി.പി ജോമോന്‍ ആന്റിയുടെ നേതൃത്വത്തിലുള്ള സ്‌പോര്‍ട്‌സ് കമ്മിറ്റി കുറ്റമറ്റ രീതിയിലാണ് ഈ ക്രിക്കറ്റ് മത്സരം ആസൂത്രണം ചെയ്തത്.
സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍ സിജോ പരടയില്‍, വൈസ് ചെയര്‍മാന്‍ ഗിരീഷ് ഗോപാലകൃഷ്ണന്‍, കമ്മിറ്റി മെമ്പേഴ്‌സ് രാജേശ്വരി, എഡ്വേര്‍ഡ് വര്‍ഗീസ്, ജോളി പീറ്റര്‍, ജിതീഷ് പള്ളിക്കര എന്നിവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനംകൊണ്ടാണ് ടൂര്‍ണമെന്റ് ഒരു വന്‍വിജയമായതെന്ന് സണ്‍ഷൈന്‍ റീജിയന്‍ ഭാരവാഹികള്‍ പ്രസ്താവിച്ചു. ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സ് സുനിതാ മേനോന്‍, ടിറ്റോ ജോണ്‍, സാജന്‍ മാത്യു എന്നിവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഈ ക്രിക്കറ്റ് മത്സരത്തെ ഒരു ചരിത്ര സംഭവമാക്കി.
ടൂര്‍ണമെന്റിനെ സാമ്പത്തികമായി സഹായിച്ച സ്‌പോണ്‍സേഴ്‌സ്, പങ്കെടുത്ത ടീമുകള്‍, ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ക്രിക്കറ്റ് പ്രേമികള്‍ തുടങ്ങിയവര്‍ക്കെല്ലാം ജോമോന്‍ ആന്‍ണി നന്ദി അറിയിച്ചു.
സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്റണിയുടെ പ്രവര്‍ത്തന മികവിനുള്ള മറ്റൊരു അംഗീകാരം കൂടിയായി ഈ ക്രിക്കറ്റ് മത്സരം.
വാര്‍ത്ത: രാജു മൈലപ്രാ