ഫോക്കാനയുടെ സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഫോക്കാന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോക്കാനയുടെ സ്പെഷ്യൽ അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി താൻ പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും, സാംസ്കാരികം, കല, സാഹിത്യം തുടങ്ങി എല്ലാ മേഖലകളിലും ഫോക്കാന ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ ശക്തിയോടെ ഫോക്കാനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കഴിഞ്ഞ 43 വർഷമായി അമേരിക്കയിലെ ചെറിയ സംഘടനകളെ ഒരുമിപ്പിച്ച് ഒരു വലിയ പ്രസ്ഥാനമായി ഫോക്കാന വളർന്നത് വളരെ സ്വാഗതാർഹമായ കാര്യമാണെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. മുൻപ് അമേരിക്കയിലുള്ള ഒരു ബന്ധുവുമായി ഫോണിൽ സംസാരിക്കുന്നത് പോലും സ്വപ്നമായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
English summary:
FOKANA's activities are commendable: Adoor Gopalakrishnan