ടൈറ്റാനിക്, അവതാർ തുടങ്ങിയ വിശ്വവിഖ്യാത ചിത്രങ്ങളുടെ സംവിധായകൻ ജെയിംസ് കാമറൂൺ, തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ഹിരോഷിമ, നാഗസാക്കി അണുബോംബ് ആക്രമണങ്ങളെക്കുറിച്ചുള്ള ഒരു ചിത്രമാണ് അദ്ദേഹം ഒരുക്കുന്നത്. ചാൾസ് പെല്ലെഗ്രിനോയുടെ ‘ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ’ (Ghosts of Hiroshima) എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിക്കുന്നത്.
ടൈറ്റാനിക്ക്, അവതാർ എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കാമറൂൺ, പതിനഞ്ച് വർഷത്തിന് ശേഷം ആദ്യമായി ഒരുക്കുന്ന ‘അവതാർ’ ഇതര ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഹിരോഷിമ അണുബോംബ് ആക്രമണത്തിന്റെ 80-ാം വാർഷികത്തിലാണ് ഈ പ്രഖ്യാപനം എന്നത് ഈ പ്രൊജക്ടിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നാണ് കാമറൂൺ അഭിപ്രായപ്പെടുന്നത്. ആളുകളെ ഭയപ്പെടുത്തുന്നതിനു പകരം, ആ ദുരന്തത്തിന്റെ കഥ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച് പ്രേക്ഷകരിൽ സഹാനുഭൂതി ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ആക്രമണങ്ങൾ അതിജീവിച്ച ചുരുക്കം ചിലരിൽ ഒരാളായ എൻജിനീയർ സുതോമു യമാഗുച്ചിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ടൈറ്റാനിക്കിന് ശേഷം താൻ കണ്ട ഏറ്റവും ശക്തമായ കഥയാണിതെന്നും, ഈ കഥയോട് പൂർണ്ണമായി നീതി പുലർത്താൻ താൻ ശ്രമിക്കുമെന്നും കാമറൂൺ പറഞ്ഞു.
കാമറൂണിന്റെ സുഹൃത്തും എഴുത്തുകാരനുമായ ചാൾസ് പെല്ലെഗ്രിനോയുടെ ‘ദി ലാസ്റ്റ് ട്രെയിൻ ഫ്രം ഹിരോഷിമ’ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ‘ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ’