ലൈഫ് & ലിംബ്സ് ഫൗണ്ടേഷൻ്റെ ചെയർമാൻ ജോൺസൻ ശമുവേലിൻ്റെ നേതൃത്വത്തിൽ ഇതിനോടകം സംസ്ഥാനത്ത് 400 ൽ അധികം കാലില്ലാത്തവർക്ക് കാല് നൽകുന്ന സംരംഭമാണ് ലൈഫ് & ലിംബ്സ് ഏറ്റെടുത്തിരിക്കുന്നത് . കഴിഞ്ഞ ദിവസം ഫൊക്കാനോ സമ്മേള്ളനത്തോടതുബന്ധിച്ച് കുമരകം ഗോകുലം റിസോർട്ടിൽ നടന്ന ചടങ്ങിൽ 40 പേർക്കാണ് ജോൺസൻ സാമുവേലിൻ്റെ ലൈഫ് & ലിംബ്സ് ഫൗണ്ടേഷൻ കാലുകൾ സംഭാവന ചെയ്തത്.
ലൈഫ് & ലിംബ്സ് ഫൗണ്ടേഷൻ്റെ ആദിമുമ്യത്തിൽ 40 പേർക്ക് കാല് നൽകുന്ന ഈ വർഷത്തെ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം കുമരകത്ത് ഫൊക്കാനാ കൺവൻഷനോടനു ബന്ധിച്ച് ഗോകുലം കൻവൻഷൻ സെൻ്ററിൽ നടന്നു. മഹാത്മാ ഗാന്ധി സർവ്വകലാശാല മുൻ മൈസ് ചാൻസ്ലറും ദേശീയ വിദ്യാഭ്യാസ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായിരുന്ന ഡോ. സിറിയക്ക് തോമസ് മുഖ്യാതിഥി ആയിരുന്നു. ഡോ. ഗോപിനാഥ് മുതുകാട് ,രാജു എബ്രഹാം Ex.MLA,അഡ്വ. വർഗ്ഗീസ് മാമ്മൻ , ഡോ.മാമ്മൻ സി ജേക്കബ്, പോൾ കറുകപ്പള്ളി ,ജോർജി വർഗീസ്, സജിമോൻ ആൻ്റണി ,അഡ്വ.ഷിബു മണല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി