Image

‘കൂലി’ അഡ്വാൻസ് ബുക്കിങ്ങിൽ ഒരു മണിക്കൂറിൽ വിറ്റുപോയത് 64000 ടിക്കറ്റുകൾ!

Published on 08 August, 2025
‘കൂലി’ അഡ്വാൻസ് ബുക്കിങ്ങിൽ ഒരു മണിക്കൂറിൽ വിറ്റുപോയത് 64000 ടിക്കറ്റുകൾ!

സിനിമാപ്രേമികളെ ആഘോഷത്തിലാഴ്ത്താൻ ആഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കൂലി’. കേരളത്തിൽ ‘കൂലി’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതും ഒരു മണിക്കൂർ കൊണ്ട് വിറ്റു പോയത് 64000 ടിക്കറ്റുകൾ ആണ്. മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ എംബുരാനിലൂടെ ഇട്ട ഒരു മണിക്കൂറിൽ 96000 എന്ന റെക്കോഡിനൊപ്പം പിടിക്കാൻ ഒരു അന്യഭാഷാ ചിത്രത്തിനായെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ജയിലറിനെക്കാൾ മികച്ച പ്രതികരണമാണ് കൂലിക്ക് പ്രേക്ഷകർ നൽകുന്നത്. ഇപ്പോൾ കേരളത്തിൽ മാത്രമാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ കൂടി ബുക്കിങ് ആരംഭിക്കുന്നതോട് കൂടി പല റെക്കോർഡുകളും കൂലിക്ക് മുന്നിൽ പ‍ഴങ്കഥയാകും.

 കേരളത്തിൽ രാവിലെ ആറ് മണി മുതലായിരിക്കും കൂലിയുടെ ഷോ ആരംഭിക്കുന്നത്. ലോകേഷ് – രജനി കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ സിനിമയെന്ന ആവേശവും ആരാധകരെ തിയറ്ററുകളിലേക്കെത്തിക്കും.

ഒപ്പം ബോളിവുഡ് താരം ആമിർ ഖാനും എത്തുന്നുണ്ട്. ആമിറിന് പുറമെ നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹസൻ, പൂജ ഹെഗ്‌ഡെ, സത്യരാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കാനാണ് ചിത്രം ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക