കോഴിക്കോട്: മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ വേദിയിൽ പിന്തുണയുമായി ലോകത്തിലെ ആദ്യ ട്രാൻസ് കമ്മ്യൂണിറ്റി ഫിലിം സൊസൈറ്റിയായ ട്രാൻസ് മുദ്ര ഫിലിം സൊസൈറ്റി സെക്രട്ടറി ജെ. നസ്രിയ,സോണിയ ബൈജു വയനാട്, ഫായിസ, അനു, സോണി, സോണിയ കോഴിക്കോട്, എന്നിവരാണ് എത്തിയത്. ചലച്ചിത്ര അക്കാദമി കോഴിക്കോട് മേഖല കോ ഓഡിനേറ്റർ നവീന വിജയൻ്റെ നേതൃത്വത്തിലാണ് ഫിലിം സൊസൈറ്റിക്ക് തുടക്കമിട്ടത്. അഭിനേത്രി എൽസി സുകുമാരൻ, മലബാർ ദേവസ്വം ബോർഡ് അംഗം പ്രജീഷ് തിരുത്തിയിൽ എന്നിവരും ഉണ്ടായിരുന്നു.
ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റി കൂട്ടായ്മയുടെയും റോട്ടറി ക്ലബ്ബിൻ്റേയും പിന്തുണയോടെ കോഴിക്കോട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടായ്മ.