വിദേശത്ത് താമസിച്ച് ജീവിക്കുമ്പോഴും ജനിച്ച നാടിനെ സ്നേഹിക്കുന്ന മലയാളികളുടെ സംഘടനയാണ് ഫോക്കാന എന്ന് ജോസ് കെ മാണി എംപി. ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രമല്ല അവരുടെ ആരോഗ്യ പരിപാലനത്തിനും ഫൊക്കാന പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നത് പ്രശംസനീയമാണെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത രീതിയിൽ ചികിത്സാ ചിലവുകൾ വർദ്ധിക്കുമ്പോൾ ഫൊക്കാന രുപം കൊടുത്ത ഹെൽത്ത് കാർഡ് പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസകരമാണെന്നും ജോസ് കെ.മാണി വ്യക്തമാക്കി. പാലാ മാർസ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് ഫൊക്കാന സാധാരണക്കാക്കായി ആവിഷ്കരിച്ച ഹെൽത്ത് കാർഡിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ ഗ്രാൻ്റ്കോർട്യാഡ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫൊക്കാനോ പ്രസിഡിൻറ് സജിമോൻ ആൻ്റണി, ബോട്ട് ചെയർ ജോജി തോമസ്, ഫൊക്കാന മിഡ് വെസ്റ്റ് റീജിയൺ ആർവിപി സന്തോഷ് നായർ ചൊള്ളാനി, ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ഓപ്പറേഷൻ ഡയറക്ടർ ഫാ.ഗെർവാസീസ് ആനിത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.കെ.ആർ ശ്രീനിവാസൻ ,ഏ.കെ ചന്ദ്രമോഹൻ, എൻ സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ലിസിക്കുട്ടി മാത്യു, ബിജു പാലൂപ്പടവിൽ, ഷാർലി മാത്യു,ടോമി കുറ്റിയാങ്കൽ,ആനി ബിജോയി എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. അഡ്വ.സന്തോഷ് മണർകാട്, തോമസ് ആർ വി ജോസ് അഡ്വ.ഷാജി എടേട്ട്, അഡ്വ.അജി ആലപ്പാട്ട്, ബിജോയി എബ്രഹാം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.