അമേരിക്കയിലെ മലയാളികളുടെ പ്രമുഖ സംഘടനായ ഫൊക്കാനയുടെ നേതാക്കളെ പാലാ പൗരാവലി ആദരിച്ചു. ഫൊക്കാന ജീവകാരുണ പ്രവർത്തനത്തിന് ഉത്തമ മാതൃകയാണെന്നും മലയാളികൾക്ക് നൽകുന്ന നാനാവിധ സേവനങ്ങൾ നിസ്തുലമാണെന്നും ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത മാണി സി കാപ്പൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം,അപകടങ്ങളിൽ കാലുകൾ നഷ്ടപ്പെട്ടവർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകുക, നിരവധി കുട്ടികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം കൊടുക്കുക, തുടങ്ങി സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിൽ ഫൊക്കോന നടത്തുന്ന സേവന പ്രവർത്തനങ്ങൾ ഏവരും മാതൃകയാക്കണമെന്നും എം എൽ എ അഭിപ്രായപ്പെട്ടു.
പാലാ ഗ്രാൻ്റ്കോർട്യാഡ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ചേർന്ന യോഗത്തിൽ ഫൊക്കാനോ പ്രസിഡിൻറ് സജിമോൻ ആൻ്റണി, ബോട്ട് ചെയർ ജോജി തോമസ്, ഫൊക്കാന മിഡ് വെസ്റ്റ് റീജിയൺ ആർവിപി സന്തോഷ് നായർ ചൊള്ളാനി എന്നിവർക്ക് പാലാ പൗരാവലി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാണി സി.കാപ്പൻ എം.എൽ.എ.
പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ഓപ്പറേഷൻ ഡയറക്ടർ ഫാ.ഗെർവാസീസ് ആനിത്തോട്ടത്തിൽ, അഡ്വ.കെ.ആർ ശ്രീനിവാസൻ ,ഏ.കെ ചന്ദ്രമോഹൻ, എൻ സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ലിസിക്കുട്ടി മാത്യു, ബിജു പാലൂപ്പടവിൽ, ഷാർലി മാത്യു,ടോമി കുറ്റിയാങ്കൽ,ആനി ബിജോയി, എന്നിവർ പ്രസംഗിച്ചു. അഡ്വ.സന്തോഷ് മണർകാട്, തോമസ് ആർ വി ജോസ് അഡ്വ.ഷാജി എടേട്ട്, അഡ്വ.അജി ആലപ്പാട്ട്, ബിജോയി എബ്രഹാം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി