Image

ക്രിസ്റ്റഫർ നോളന്റെ ‘ഒഡീസി’ ചിത്രീകരണം പൂർത്തിയായി

Published on 10 August, 2025
ക്രിസ്റ്റഫർ നോളന്റെ ‘ഒഡീസി’  ചിത്രീകരണം പൂർത്തിയായി

ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ, വമ്പൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ഒഡീസിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഹോമറിന്റെ ഇതിഹാസകാവ്യത്തെ വെള്ളിത്തിരയിലെത്തിക്കാൻ, നോളൻ ഭീമാകാര സെറ്റുകൾ പണിതതും ലോകമെങ്ങുമുള്ള യഥാർത്ഥ ലൊക്കേഷനുകൾ ഉൾപ്പെടുത്തി നടത്തിയ ചിത്രീകരണവും വലിയ വാർത്തയായിരുന്നു.

ഐതിഹാസിക ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം നാടായ ഇത്താക്കയിലേക്ക് മടങ്ങാൻ പുറപ്പെടുന്ന രാജാവ് ഒഡീസിയസ്സിന്റെ പത്തു വർഷം നീണ്ട അതിസാഹസിക യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഒഡീസിയസായി മാറ്റ് ഡേമൺ ആണ് അഭിനയിക്കുന്നത്.

സ്പൈഡർമാൻ ചിത്രങ്ങളിലൂടെ പ്രശസ്തനായ ടോം ഹോളണ്ട്, ഒഡീസിയസ്സിന്റെ മകനായ ടെലിമക്കസ് ആയി വേഷമിടുന്നു. ചിത്രത്തിന്റെ ടീസർ സാമൂഹിക മാധ്യമങ്ങളിൽ ലീക്ക് ചെയ്ത സംഭവം വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. സ്വകാര്യ പ്രീമിയറിന് വേണ്ടി നൽകിയ ദൃശ്യങ്ങൾ ആരോ പകർത്തി പ്രചരിപ്പിച്ചതായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്.

മാറ്റ് ഡേമനും ടോം ഹോളണ്ടിനും പുറമെ, ഹോളിവുഡിലെ ശക്തമായ പ്രകടനങ്ങളിലൂടെ ആരാധകരെ കീഴടക്കിയ റോബർട്ട് പാട്ടിൻസൺ, സെൻഡായ, ചാർലിസ് തേരൺ, ജോൺ ബെർന്താൽ, മിയ ഗോത്ത്, ആൻ ഹാത്വേ തുടങ്ങിയവർ ഒഡീസിയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. താരനിരയിലെ ഈ ഭീമൻ സംഗമം തന്നെ സിനിമാപ്രേമികൾക്കിടയിൽ ആവേശവും പ്രതീക്ഷയും ഉയർത്തിയിരിക്കുകയാണ്. 

2026 ജൂലൈ 17-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക