'കഴുകൻ പാറയിൽ
സർപ്പങ്ങൾ ശ്വാസത്തിനായി
പിടയുന്നു..
പുലിമടയിൽ നരികൾ
നാവ് നീട്ടി.
പകൽപോകും നേരം
സന്ധ്യയെ കണ്ണിറുക്കി.
രാത്രി സുന്ദരിയായപ്പോൾ
പച്ചദർപ്പണത്തിൽചിലർ
നിലാവിന്റെനഗ്നതതിരയുന്നു.
ആട്ടിതെളിച്ചകുഞ്ഞാടുകളെ
കണ്ട കുറുക്കന്റെ കണ്ണിൽ
സൂര്യനോ കത്തി.
അങ്കത്തട്ടിൽകുതന്ത്ര മോഹം,
ചടുലതാളം.
ഒത്തുവന്നാലോ സിംഹാസനം.
വാഗ്ദാനങ്ങളിൽ കണ്ണുടക്കാതെ
പച്ചയിൽ ചുവപ്പ് തെളിഞ്ഞാൽ
പുലരിയിൽ സൂര്യന്റെ കണ്ണിലോ
ചെന്തീക്കനലൊന്ന് ചുവന്നു.!!