പലപ്പോഴും
ഒരു നിലാവിന്റെ
പകുതിയോളം
ചെന്നെത്തി
നിൽക്കുന്ന
എന്റെ കാഴ്ചകളിലേക്ക്
ഞാൻ മറന്നു പോകുന്ന
എന്നെ....
ആകാശത്തിന്റെ
ചരുവിൽ
പകുതി വിടർന്ന
കണ്ണുകൾക്ക്
മീതെ
നിറഞ്ഞ
നക്ഷത്രങ്ങളോളം
ഞാൻ എന്നെ
മറന്നിട്ടുണ്ട്
എന്നിട്ടുമേറെ
എന്നെ മറന്നെന്ന
കുറ്റത്തിന്
ആരെ ഞാൻ
പഴിക്കേണ്ടു....