കോടിയുടുത്ത് ഒരോണം വന്നു
മാവേലി തമ്പ്രാന്റെ വരവും കാത്ത്
കോലോത്തെ പെണ്ണുങ്ങൾ കോടിയുടുത്തു
മാവേലി തമ്പ്രാന്റെ വരവും കത്ത്
മുറ്റത്തെ ചെമ്പകമൊക്കെ
പൂത്തുലഞ്ഞു നറുമണം പാറി
കോമാവിൻ തുമ്പത്തിരുന്ന്
കാമകേളികൾ ആടിപനം തത്തകൾ
ശർക്കര മാവിൻറെ തുഞ്ചത്ത് ഒരു
കുഞ്ഞാറ്റക്കിളി പറന്നു വന്നു
ഓണത്തിൻ കീർത്തനം പാടി
ഓലാം ഞാലികളും പറന്നുവന്നു
കുട്ടികളെല്ലാം പൂവറുത്തു
അത്തത്തിനൊക്കെ
പൂക്കളം ചാർത്തി
മാവേലി തമ്പ്രാനെ വരവേൽക്കാൻ
തുമ്പികൾപാറിപ്പറന്നെങ്ങും
തുമ്പപ്പൂക്കളെ ചുംബിച്ചുണർത്തി
വണ്ടുകൾ പാറിപ്പറന്നു
മാവേലി മന്നന്റെ വരവറിയിച്ചു
കാളന്റെ ഓലന്റെ നറുമണമെങ്ങും
കാറ്റിൽ പറന്നു ഒരു ഓണ ലഹരിയായി
തൂവാനത്തുമ്പികൾ തുള്ളി പറന്നു
തിരുവാതിരയാടിയെങ്ങും
വടംവലിച്ച് ഒരു കൂട്ടർ
മദ്യലഹരിയിൽ കൂത്താടിയെങ്ങും
പകിട കളിയുടെ ലഹരി പടർന്നു
പഞ്ചവാദ്യങ്ങൾ മുഴങ്ങിയെങ്ങും