' മാര്‍ക്കോ'യുടെ വമ്പന്‍ വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്റ്‌മെന്റ് ബാനറില്‍ ഷെറീഫ് മുഹമ്മദ് നിര്‍മ്മിച്ച് നവാഗതനായ പോള്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' ഓഗസ്റ്റ് ഇരുപതിന് . മാര്‍ക്കോയിലെ പോലെ തന്നെ കാട്ടാളനിലും നിരവധി ത്രില്ലിങ്ങ് ഘടകങ്ങള്‍ ഉണ്ടെന്നാണ് അണിയറക്കാര്‍ പറയുന്നത്.
ആന്റണി വര്‍ഗ്ഗീസാണ് ചിത്രത്തിലെ നായകന്‍. കഥാപാത്രത്തിന്റെ പേരും ആന്റണി എന്നു തന്നെയാണ്. 'മാര്‍ക്കോ' പോലെ തന്നെ പൂര്‍ണമായുംആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് 'കാട്ടാള'നെയും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. രജീഷാ വിജയനാണ് ചിത്രത്തിലെ നായിക. മലയാളത്തിനു പുറമേ ഇന്ത്യയിലെ പ്രമുഖ ഭാഷയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നിവരെ കൂടാതെ മലയാളത്തില്‍ നിന്നും ജഗദീഷ്, സിദ്ദഖ് തെലുങ്കിലെ പ്രശസ്ത താരം സുനില്‍, കബീര്‍ ദുഹാന്‍ സിങ്ങ്, വ്‌ളോഗറും ഗായകനുമായ ഹനാന്‍ഷാ, റാപ്പര്‍ ബേബി ജീന്‍, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മുതല്‍ മുടക്ക് 45 കോടി രൂപയാണ്. 'മാര്‍ക്കോ'യില്‍ രവി ബ്രൂസര്‍ എന്ന പ്രതിഭാശാലിയായ സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്‌സ് ഇത്തവണ പ്രശസ്ത കന്നഡ സംഗീത സവിധായകനായ അജനീഷ് ലോകനാഥിനെയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റര്‍ 2വിന് ശേഷം അജനീഷ് ലോകനാഥ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.
പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗം, ബാഹുബലി-2, ഓങ് ബാക്ക് 2, കണ്‍ക്‌ളൂഷന്‍ ജവാന്‍, ബാഗി 2 എന്നീ വമ്പന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെബഡിയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്.
ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. മറ്റ് അഭിനേതാക്കളുടെ പേരും വിശദാംശങ്ങളും പൂജാ വേളയില്‍ പ്രഖ്യാപിക്കും.