Image

സിത്തുത്തൂറാ കുപ്പികള്‍ (കഥ: ആനന്ദവല്ലി ചന്ദ്രന്‍)

Published on 14 August, 2025
സിത്തുത്തൂറാ കുപ്പികള്‍ (കഥ: ആനന്ദവല്ലി ചന്ദ്രന്‍)

ബോട്ട് സവാരി കഴിഞ്ഞ്  മൂന്ന്  പെൺകുട്ടികള്‍ റോഡിലേയ്ക്കിറങ്ങി. തണുക്കാതിരിക്കാൻ  അവര്‍ സ്വെറ്ററിന്റെ മീതെ ഷാള്‍  പുതച്ചിട്ടുണ്ട്. ഡിസംബറില്‍  ഊട്ടിയിലെ  തണുപ്പ് അസഹ്യം.എട്ടോ, പത്തോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺ കുുട്ടി  അവരുടെയടുത്തേയ്ക്ക്  വന്നു. അവളുടെ കയ്യില്‍ ചെറിയ ഒരു പ്ലാസ്റ്റിക്ക്‌ പെട്ടിയുണ്ട്.  അതിനകത്ത്  ഒരുതരം ദ്രാവകമടങ്ങിയ ചെറിയ കുപ്പികളുമുണ്ട്.

“അമ്മാ, ഇത് യൂക്കാലിപ്പ്റ്റസ്സ്. തലവേദനയ്ക്കും, പല്ലുവേദനയ്ക്കും, ജലദോഷ ത്തിനും  റൊമ്പ   നന്നായിരിക്ക്. "എന്ന് പറഞ്ഞ് അഞ്ചാറു കുപ്പികള്‍ അവരുടെ നേർക്ക് നീട്ടി.  അവർ മൂന്നുപേരും ഓരോ കുപ്പി യൂക്കാലിപ്പ്റ്റസ്സ് വീതം വാങ്ങിച്ചു. അവൾ  അവരെ അത്ര പെട്ടെന്ന് വിട്ടുപോയില്ല. അവള്‍ വേറൊരു കുപ്പി തൈലം കാണിച്ച് പറഞ്ഞു.“ഈ സിത്തുത്തൂറാ ഓയില്‍ കൊഞ്ചം കയ്യിലെടുത്ത് തലയില്‍ പുരട്ടി   കൊഞ്ചം നേരം കഴിഞ്ഞ്  കുളിക്കണം.താരനെല്ലാമേ പോയിടും.” അപ്പോഴേയ്ക്കും ഏതാനും ആൺ കുിട്ടികൾ  അവിടെയെത്തി. അവരോടും അവള്‍ ഇതുതന്നെ  പറഞ്ഞു. യൂക്കാലിപ്പ്റ്റസ്സ് ഓയില്‍ അവരും വാങ്ങിച്ചു.   

ആൺ കുട്ടികൾക്ക്  പൈസയ്ക്കല്ലാതെ വെറുതെ ഓരോകുപ്പി  സിത്തുത്തൂറ  ഓയില്‍ കൊടുക്കണമെന്ന്  അവർ  വാശി പിടിച്ചു.”ഹെ മുരുകാ അത് എപ്പടിയിരിക്കെ ?” എന്ന് പറഞ്ഞ് അവളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. അവസാനം അവള്‍ വഴങ്ങി ഓരോരുത്തർക്കും രണ്ടു കുപ്പി തൈലം കൊടുത്തു. ഒരു കുപ്പി ഓയിലിന്റെ പൈസ അവള്‍  വാങ്ങിച്ചില്ല.  പെൺ കുട്ടികള്‍ ഒരു കുപ്പി ഓയില്‍ പൈസ കൊടുത്ത് വാങ്ങി. അവള്‍  അവർക്ക് രണ്ടാമത്തെ കുപ്പി ഓയില്‍ പൈസ വേണ്ടെന്ന് പറഞ്ഞ് നീട്ടിയപ്പോള്‍  അവര്‍ വാങ്ങിച്ചില്ല.

ഈ സംഭവം   കണ്ടുകൊണ്ട്   ഒരു മദ്ധ്യവയസ്കന്‍ ആ വഴിയേ വന്നു. അയാള്‍ അവളോട്  അയാളുടെ കൂടെ വരാന്‍ പറഞ്ഞു. കുറച്ചു ദൂരം നടന്ന ശേഷം അയാള്‍   ഒരു   പീടിക   ചൂണ്ടിക്കാട്ടി  അവിടേയ്ക്ക്  ചെല്ലാന്‍ പറഞ്ഞു. ആ കട അല്പം ഉയരത്തിലാണ്. അവള്‍ അവിടേയ്ക്ക് കയറുമ്പോള്‍ അവളുടെ പെട്ടി താഴെ വീണു. അത്  തുറന്ന് നാലഞ്ചു   കുപ്പികൾ   പൊട്ടി. അവള്‍ കരയാന്‍ തുടങ്ങി. ”കവലപ്പെടാതുങ്കോ. മുരുകന്‍ തുണൈ” എന്ന് പറഞ്ഞാശ്വസിപ്പിച്ച് അവൾക്ക് പൊട്ടിയ കുപ്പികളുടെ   പണം  അയാള്‍  കൊടുത്തു. അയാള്‍  അവളെയെടുത്ത്  കടക്കാരന്റെയടുത്ത് നിർ ത്തി.  മോൾ  ഇനിയെല്ലാ ദിവസവും തൈലക്കുപ്പികള്‍, ഇവിടെ വന്ന് താഴെ നിന്ന് വിളിച്ചു 
കൊടുത്താല്‍ മതി. കുപ്പികള്‍ കൊടുത്ത് പണം വാങ്ങിച്ച ശേഷം അയാള്‍ അവളെ  താഴെയിറക്കി. കടക്കാരന്‍ കൊടുത്ത തുക അവള്‍ നടന്ന് വിറ്റുകിട്ടുന്ന തുകയേക്കാള്‍  കൂടുതലായിരുന്നു. അയാള്‍ അവളുടെ പുറത്ത് തട്ടി സ്കൂളില്‍ പോയി പഠിക്കണമെന്ന് പറഞ്ഞു. അവള്‍ ചിരിച്ചു. അപ്പോളവളുടെ വിടർന്ന കണ്ണുകളിലും ചിരി പടർന്നു.  "മാമനെനക്ക്   റൊമ്പ   പ്രചോദനവും, ഉയിരും    തന്നേൻ.   ഊങ്കളെ   മുരുകൻ  കൈവെടിയാത്.   റൊമ്പ   നന്ത്രിയിരിക്കട്ടും."  എന്ന്    പറഞ്ഞവൾ   സാവധാനം   നടന്നു മറഞ്ഞു.                                                                      
                                                   ****
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക