Image

‘എനിക്കെതിരെയുള്ള ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും’; ബാബുരാജ്

Published on 15 August, 2025
‘എനിക്കെതിരെയുള്ള ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും’;  ബാബുരാജ്

തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നന്നേക്കുമായി നിർത്തും എന്ന് നടൻ ബാബുരാജ്. അഭിപ്രായ വ്യത്യാസങ്ങൾ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്നും ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത് എന്നും അദ്ദേഹം പറഞ്ഞു.

ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധം ആണ് എനിക്കുള്ളത്. ശ്വേതയുടെ കേസിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

ആര് ജയിച്ചാലും അവർക്കൊപ്പം ഉണ്ടാകുമെന്ന്   ബാബുരാജ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക