Image

എഴുത്തുകാരിയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം (ഡോ.കെ. ബി. പവിത്രൻ)

Published on 16 August, 2025
എഴുത്തുകാരിയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം (ഡോ.കെ. ബി. പവിത്രൻ)

കുറച്ച് നാളുകൾക്ക് മുൻപാണ് എൻ്റെ ഒരു കസിൻ എഞ്ചിനീയറായ കുട്ടീശങ്കരൻ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന അദ്ദേഹത്തിൻ്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നൽകാനായിരുന്നു അദ്ദേഹം വന്നത്. അദ്ദേഹത്തിൻ്റെ സ്നേഹപൂർവ്വമായ ക്ഷണം സ്വീകരിച്ചുവെങ്കിലും, ബാംഗ്ലൂരിലേക്ക് പോകുന്നതിലുള്ള ആശങ്ക ഞങ്ങൾ അറിയിച്ചു. പോകുന്നതിന് മുൻപ് കുട്ടീശങ്കരൻ , സിന എഴുതിയ ഒരു പുസ്തകത്തിന്റെ കോപ്പി നൽകുകയും അത് എൻ്റെ ഭാര്യ നീനയ്ക്ക് കൊടുക്കാൻ Cina ഏല്പിച്ചതാണ് എന്നും പറഞ്ഞു. ഈ പുസ്തകം ഇഷ്ടപ്പെടുമെന്നും, സിനയുടെ ഈ English കവിതകൾ നീന പ്രത്യേക താൽപര്യവും പ്രാധാന്യവും നൽകുമെന്നും കരുതിയാണ് നീനക്ക് കൊടുക്കാൻ പറഞ്ഞത് . ഞാൻ ആ പുസ്തകം പൊതിക്കാത്ത തേങ്ങ കിട്ടിയ പോലെ തുറന്നു നോക്കാതെ അവർക്ക് കൈമാറി.
പുസ്തകം വായിച്ച് തുടങ്ങിയപ്പോൾ തന്നെ, തീർത്തും അജ്ഞാതമായിരുന്ന സിനയുടെ കഴിവുകളെക്കുറിച്ച് നീന ആശ്ചര്യം പ്രകടിപ്പിച്ചു.

വിവാഹം കഴിഞ്ഞതിന് ശേഷം, നവദമ്പതികളും കുട്ടീശങ്കരന്റെ ഭാര്യ ശ്രീമതി സിനയും ഞങ്ങളുടെ വീട്ടിലേക്ക് വന്നു. സന്തോഷപൂർവ്വം അവരെ ഞങ്ങൾ സ്വീകരിച്ചു.
Cina യുടെ ബുക്ക് മുഴുവൻ വായിച്ചതിന് ശേഷം അഭിപ്രായം പറയാം എന്ന് സിന യോട് പറയുകയും ചെയ്തു.

നീനയുടെ മേശപ്പുറത്തിരുന്ന ആ “Winter Hues - a harvest of solitude“ എന്ന കവിതാസമാഹാരം ഞാൻ ഇന്ന് എടുത്ത് നോക്കി. കവിതകൾ വായിച്ചാൽ എനിക്ക് ഒന്നും മനസ്സിലാകില്ല, പ്രത്യേകിച്ച് English കവിതകൾ എന്നറിയാമെങ്കിലും, ഞാൻ അതിലെ ആദ്യത്തെ കവിത, “The Inspirations ” വായിക്കാൻ തുടങ്ങി.
വാക്കുകൾ എൻ്റെ മുന്നിൽ വെളിച്ചവും നിഴലും കൊണ്ട് നെയ്ത ഒരു ചിത്രം പോലെ വിരിഞ്ഞു. കവിതയുടെ കുരുക്കഴിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും ഞാൻ വഴിതെറ്റിപ്പോകാറുണ്ട്. ഇപ്പോഴും വഴി തെറ്റിയോ എന്ന് ഉറപ്പില്ല. എന്നാൽ, അതിലെ രൂപകങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. ആദ്യത്തെ ഖണ്ഡത്തിലെ "മന്ത്രിക്കുന്ന രഹസ്യങ്ങൾ" (whispered secrets) ജീവിതത്തിൽ ഉടനീളം വന്നിട്ടുള്ള, സുന്ദരവും എന്നാൽ പിടിക്കാൻ കഴിയാത്തതുമായ, നശ്വരമായ ചിന്തകളെ ഓർമ്മിപ്പിച്ചു. "വള്ളികൾ പോലെ വളരുന്ന സ്വപ്‌നങ്ങൾ" ( dreams like vines) എന്ന വരികൾ ആ ചിന്തകളെ പരിപോഷിപ്പിക്കുന്നതിനും മനസ്സിൻ്റെ നിശബ്ദ കോണുകളിൽ അവയ്ക്ക് രൂപം നൽകുന്നതിനുമുള്ള ക്ഷമയോടെയുള്ള പ്രക്രിയയെക്കുറിച്ച് പറഞ്ഞു.

എന്നാൽ മൂന്നാം ഖണ്ഡമാണ് ശരിക്കും പിടിച്ചുലച്ചത്. "തീവ്രമായ അലർച്ച"യും (thunder’s fiery roar) "ഭീകരമായ ഡ്രാഗണുകളും" ( furious dragons) ഞങ്ങളുടെ വീട്ടിലിരുന്ന ശാന്തയായ ആ സ്ത്രീയിൽ നിന്നും എത്രയോ അകലെയായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഒരു സൃഷ്ടിപരമായ യാത്ര ശാന്തമായ കാറ്റും മൃദുവായ വളർച്ചയും മാത്രമല്ല, ഒരു ആശയത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള തീവ്രവും ആവേശഭരിതവുമായ ഒരു പോരാട്ടം കൂടിയാണ്. കവിത പ്രചോദനത്തെക്കുറിച്ച് മാത്രമല്ല, അതിനു പിന്നിലുള്ള തീവ്രമായ പരിശ്രമത്തെക്കുറിച്ചും സംസാരിക്കുന്നു. "ജ്വലിക്കുന്ന തീ" ( blazing fire) കലാകാരിയുടെ സ്വന്തം ആത്മാവിനെയാണ്, അത് തീവ്രമായ ബോധ്യത്തോടെ ജ്വലിച്ചു നിൽക്കുന്നു.


കവിത വായിച്ച് കഴിഞ്ഞപ്പോൾ, അവസാന വരികളിൽ വിവരിച്ചിട്ടുള്ള "ആശ്വാസം" ( solace) പോലെ ഒരു തരം ശാന്തമായ സംതൃപ്തി എന്നെയും വന്നു മൂടി. ഒരിക്കൽ ഒരു വിദൂര അഭ്യൂഹമായിരുന്ന ഈ സർഗ്ഗാത്മകതയുടെ സുഗന്ധം ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ ഒരു യഥാർത്ഥ സാന്നിധ്യമായി മാറി.

എഴുത്തുകാരിയെക്കുറിച്ച്

Book ന്റെ cover പേജിൽ എഴുതിയത് ഇങ്ങിനെയാണ്.

കേരളത്തിൽ ജനിച്ച
സിന കെ.എസ്., ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ നിന്ന് ആനിമേഷൻ, VFX രംഗത്തേക്ക് തിരിഞ്ഞ ഒരു വ്യക്തിയാണ്. ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ അവർ ഹോളിവുഡ്, ഇന്ത്യൻ സിനിമകൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്രോജക്റ്റുകളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
തന്റെ തൊഴിൽപരമായ നേട്ടങ്ങൾക്കപ്പുറം, സിന ഒരു അവാർഡ് ജേതാവായ തിരക്കഥാകൃത്തും കലാകാരിയും കൂടിയാണ്. കലാപരമായ കാര്യങ്ങൾക്കായുള്ള തിരക്കിട്ട ജീവിതത്തിന് പുറമെ, ക്ലാസിക്കൽ നൃത്തത്തിൽ ആശ്വാസം കണ്ടെത്തുന്ന സിന, തന്റെ വ്യക്തിത്വത്തെ കൂടുതൽ സമ്പന്നമാക്കുന്നു.

About the author
Dr. K..B. Pavithran, former Professor and Director;  School of Management Studies, Cochin University of Science and Technologyu, Kochi 682022 and Former Dean , MG University, Kottayam. His email dr.k.b.pavithran@gmail.com .Whatsapp number
91 98479 56553,
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക