Image

സിനിമയിൽ ഒന്നും തന്നെ ശാശ്വതമല്ല: ഫഹദ് ഫാസിൽ

Published on 16 August, 2025
സിനിമയിൽ ഒന്നും തന്നെ ശാശ്വതമല്ല: ഫഹദ് ഫാസിൽ

വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. അടുത്തിടെ ബോളിവുഡ് താരം ആലിയ ഭട്ട് താൻ ഫഹദിന്റെ വലിയ ആരാധികയാണെന്നും കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും  തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ആലിയയെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ്. സിനിമയിൽ ഒന്നും തന്നെ ശാശ്വതമല്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം പ്രശംസകളോട് സ്ഥിരമല്ലാത്ത ഒരു ഫീലാണ് തനിക്ക് തോന്നാറുള്ളതെന്നും ഫഹദ് പറയുന്നു.

“അത് വളരെ നല്ലൊരു ഫീലാണ്, പക്ഷെ എല്ലാ സിനിമയിലും നമ്മൾ നല്ലതായിരിക്കണമെന്നില്ല. ഇതെല്ലാം ഒരു പ്രത്യേക സമയത്ത് നിൽക്കുന്ന കാര്യമായിട്ടാണ് തോന്നുന്നത്. ഒന്നും ദീർഘകാലത്തേക്ക് നിലനിൽക്കില്ല. അതൊന്നും ആസ്വദിക്കാനും അവഗണിക്കാനും ഞാനില്ല. ആലിയ അങ്ങനെ പറഞ്ഞതിൽ സന്തോഷമുണ്ട്, അഭിനയിക്കാൻ അവസരം കിട്ടിയാൽ തീർച്ചയായും ചെയ്യും. അതിൽ സംശയമില്ല. പക്ഷെ സിനിമയിൽ ഒന്നും ശാശ്വതമല്ല എന്ന് പറയാറില്ലേ. അതുകൊണ്ട് തന്നെ ഈ കോംപ്ലിമെന്റും സ്ഥിരമല്ലാത്ത ഫീലാണ് എനിക്ക്.” ഫഹദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക