Image

ആസിഫ് അലി ചിത്രം ‘സര്‍ക്കീട്ട്’ ഒടിടിയിലേക്ക്

Published on 17 August, 2025
 ആസിഫ് അലി ചിത്രം ‘സര്‍ക്കീട്ട്’ ഒടിടിയിലേക്ക്

ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘സര്‍ക്കീട്ട്’. താമറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. മികച്ച പ്രതികരണം ലഭിച്ചിരുന്നെങ്കിലും തിയേറ്ററിൽ ക്ലിക്കാകാൻ ചിത്രത്തിന് സാധിച്ചില്ല. ഇപ്പോഴിതാ ചിത്രം മനോരമ മാക്സിലൂടെ വൈകാതെ സ്‍ട്രീമിംഗ് തുടങ്ങുമെന്ന പുതിയ റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിച്ചിരുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘സർക്കീട്ട്’. മെയ്‌ 8നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

കിഷ്‍കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായ ‘സർക്കീട്ട്’ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ്. വമ്പൻ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറുകളിൽ വിനായക അജിത്, ഫ്ലോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണിത്.

സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്‍തിരിക്കുന്നത്. എന്നാല്‍‌ സര്‍ക്കീട്ടിന് തിയേറ്ററുകളില്‍ വൻ വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക