കൊച്ചി: ഇന്ത്യൻ , വിദേശ ഫിലിം ഫെസ്റ്റുകളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അഖിലൻ്റെ സൂത്രവാക്യം നാളെ മുതൽ യൂട്യൂബിൽ. ലഹരിവിരുദ്ധ ക്യാമ്പയിനുകളിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രത്തിൻ്റെ യൂട്യൂബ് റിലീസ് നാളെ വൈകീട്ട് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ സുധി അറിയിച്ചു. അഖിലൻ എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ജീവിതത്തിലൂടെ വർത്തമാന സമൂഹത്തിൻ്റെ നേർ ചിത്രം വരച്ചുകാട്ടുകയാണ് അഖിലൻ്റെ സൂത്രവാക്യം എന്ന ചിത്രത്തിലൂടെ സംവിധായകൻ സുധി.
വൺ ടു വൺ മീഡിയ ബാനറിൽ കെ.പി. എം ഭരതൻ ചെറുവറ്റ നിർമ്മിച്ച ചിത്രത്തിൽ സുരേഷ് കെ രാമനും ഐശ്വര്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വിനോദ് കോവൂർ, മധു ശ്രീകുമാർ, പ്രകാശ് പയ്യാനക്കൽ, രവിശങ്കർ, അലി അരങ്ങാടത്ത്, ഷിബു നരിക്കുനി, ശെൽവൻ കോഴിക്കോട്, നജീബ് കീഴരിയൂർ, വിനീത് തിക്കോടി,ജിഷ, ശാലിനി നായർ, ബേബി ഇഷിഗ, ബേബി ഇവി, കിഷോർ, ദീപ, ദീപ്തി, ഷെറീജ്, വിജയ, ഗുരുവന്ദൻ, ദെലീഷ്, വിജയൻ, ഭരതൻ ചെറുവറ്റ, സുധിൻ കെ വേണു, ശശികല, മോഹന കുമാരി, ഷിനി അഭിലാഷ്, വിജി, കുമാരൻ, നിസാർ, ദിനേശ്, സൽ പ്രിയൻ തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ എഡിറ്റിംഗ് രാജേഷ് രത്ന, കഥ,തിരക്കഥ സംഭാഷണം സുരേഷ് കെ രാമൻ - രാജേഷ് രത്ന, ബി ജി എം സുധിൻ കെ വേണു. സംഗീതം പ്രത്യാശ് കുമാർ, സുധി, ഗാനരചന സുധി . ആർട്ട് സത്യൻ നമ്പ്രത്ത്കര. മേക്കപ്പ് പ്രബീഷ് കാലിക്കറ്റ്, അസോസിയേറ്റ് ഡയറക്ടർ റിതേഷ് പണിക്കർ, പ്രൊഡക്ഷൻ കൺട്രോളർ ജഗന്നാഥൻ,ഡിസൈൻ - മനോജ്.