ബഹിരാകാശത്ത് ആരും ചോദിക്കാനും പറയാനുമില്ലല്ലോ അതുകൊണ്ട് ഞാനും വിട്ട് ഒരു ഉപഗ്രഹം മുകളിലോട്ട്
എൻറെ ഉപഗ്രഹം ഭൂമിയിലേക്ക് നോക്കി ആദ്യമായി ഒന്ന് പൊട്ടിച്ചിരിച്ചു
എന്തെല്ലാം മണ്ടത്തരങ്ങളാണ് ഈ മനുഷ്യർ എന്ന് പറയുന്ന ഒരു വിഭാഗം ഈ ഭൂമിയിൽ കാട്ടിക്കൂട്ടുന്നത്
വോട്ട് ചെയ്ത് നേതാക്കളെ മന്ത്രിമാരാക്കി പുതിയ നിയമങ്ങൾ കൊണ്ട് കയ്യിലുള്ള കാശ് മുഴുവൻ നികുതിയായി കൊടുക്കുന്നു
വീട്ടിൽ ഒരു പട്ടിയെ പോലും വളർത്താതെ നാട്ടിലുള്ള പട്ടികളുടെ കടി കൊണ്ട് പേപ്പട്ടിയെ പോലെ അലറുന്നു
റോഡിനെല്ലാം ടാക്സ് കൊടുത്ത് പുതിയ വണ്ടി വാങ്ങിച്ച് റോഡിലെ കുഴിയിൽ വീണു ചരമം പ്രാപിക്കുന്നു
വേഗത്തിൽ പോകാൻ ടോള് കൊടുത്തു റോഡിൽ ക്യൂവിൽ കിടന്ന് ചക്ര ശ്വാസം വലിക്കുന്നു
പ്രേമാഭ്യർത്ഥന കേട്ട് കൂടി കുഴഞ്ഞ് ഉള്ളതെല്ലാം സമർപ്പിച്ച് അവസാനം മാനം തിരിച്ചു പിടിക്കാൻ ചാനലിൽ കേഴുന്നു ചിലർ
ഓ അങ്ങനെ എന്തൊക്കെ കാഴ്ചകളാണ് ബഹിരാകാശത്ത് നിന്ന് എൻറെ ഉപഗ്രഹം എനിക്ക് കാട്ടിത്തന്നത്.