Image

പുനർജ്ജന്മം (കവിത : രമണി അമ്മാൾ )

Published on 22 August, 2025
പുനർജ്ജന്മം (കവിത : രമണി അമ്മാൾ )

ഇഴ മുറിഞ്ഞു മുറിഞ്ഞു നേർക്കും മഴത്തുള്ളികളായ്

ശ്വാസം പതുങ്ങുമ്പോൾ,

മരണത്തിന്റെ ദൂരങ്ങൾ പിന്നിടും

നിമിഷങ്ങൾ

ഓർമ്മതൻ വാതിലിൽ മുട്ടുന്നു..!

ശ്മശാന ധൂമങ്ങൾക്കപ്പുറം,

മറഞ്ഞിട്ടും

ശിശിരം, ഇല പൊഴിച്ചിട്ട 

മരത്തിന്റെ ചില്ലയിൽ

മുളപൊട്ടിയ 

തളിർനാമ്പിൻ

തുമ്പത്ത്

വെയിലിൽ

തിളങ്ങുമൊരു

ഹിമകണമിന്നു ഞാൻ.!

കാലത്തിൻ കൊടുംകയറ്റങ്ങൾ കടന്നുപോരവേ

മരണം തൊട്ടുപോയ

ജീവിതവഴികളിൽ

പ്രകാശംപരന്നെ

ങ്ങാനുമൊരു പുനർജ്ജന്മം..!

രാത്രിയുടെ മൗനത്തിൽനിന്നടർന്നു വീണൊരു പവിഴമുത്തായ്

നിന്റെ നെറ്റിയിൽ പ്രശോഭിക്കാനിനിയും

ജനിക്കണം..!

അന്ത്യങ്ങൾ, അനന്തതകൾ ശൂന്യതകളൊക്കെയും

അനിത്യതയെങ്കിലും

പുനർജന്മത്തിന്റെ സൂക്ഷ്മകിരണങ്ങളെന്നിൽ പതിയാതിരിക്കുമോ..!


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക