ഫ്ലോറിഡയിൽ മൂന്നു പേരുടെ മരണത്തിനു കാരണമായ അപകടത്തിൽ ട്രക്ക് ഓടിച്ചിരുന്ന ഇന്ത്യൻ വംശജൻ ഹർജിന്ദർ സിംഗിന്റെ സഹോദരൻ ഹർണീത് സിംഗിനെ (25) ഐ സി ഇ അറസ്റ്റ് ചെയ്തു. അപകട സമയത്തു ഹർണീത് ട്രക്കിൽ ഉണ്ടായിരുന്നു.
ഓഗസ്റ്റ് 12നു ഫ്ലോറിഡ ടേൺപൈകിൽ മിനിവാൻ ഇടിച്ചു തകർത്തു മൂന്നു പേരുടെ മരണത്തിനു കാരണക്കാരനായ ഹർജിന്ദറിന്റെ മേൽ മൂന്നു കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഹർണീത് സഹോദരനെ പോലെ അനധികൃത കുടിയേറ്റക്കാരൻ ആണെന്നു ഐ സി ഇ പറയുന്നു.
Brother of truck driver in crash arrested