Image

യു വിസയ്ക്കു വേണ്ടി വ്യാജ കവർച്ച സംഘടിപ്പിച്ച ഇന്ത്യൻ വംശജനു തടവും പിഴയും (പിപിഎം)

Published on 23 August, 2025
യു വിസയ്ക്കു വേണ്ടി വ്യാജ കവർച്ച സംഘടിപ്പിച്ച ഇന്ത്യൻ വംശജനു തടവും പിഴയും (പിപിഎം)

ന്യൂ യോർക്കിൽ അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യൻ വംശജൻ രംഭായ് പട്ടേലിനെ (38) വിസ തട്ടിപ്പിനു വേണ്ടി സായുധ കവർച്ച നടത്തിയ കുറ്റത്തിനു 20 മാസവും എട്ടു ദിവസവും ജയിലിൽ കഴിയാൻ ബോസ്റ്റണിലെ ഡിസ്‌ട്രിക്‌ട് കോർട്ടിൽ ജഡ്‌ജ്‌ മയോങ് ജെ. യൂൺ ശിക്ഷിച്ചു.

തടവ് ശിക്ഷ കഴിഞ്ഞാൽ രണ്ടു വർഷത്തെ നിരീക്ഷണവും ഉണ്ടാവും. $850,000 പിഴയുമുണ്ട്.

2023 ഡിസംബറിൽ നടത്തിയ വിസ തട്ടിപ്പു കുറ്റം 2025 മേയിൽ പട്ടേൽ സമ്മതിച്ചിരുന്നു. കുറ്റം ഏറ്റെടുത്ത കൂട്ടു പ്രതി ബൽവീന്ദർ സിങിന്റെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

കവർച്ചയ്ക്ക് ഇരയായി എന്ന പേരിൽ 'യു' വിസ സംഘടിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സിങ്ങും പട്ടേലും ചേർന്ന് 2023 മാർച്ചിനു ശേഷം 18 കൺവീനിയൻസ്/ ലിക്കർ ഷോപ്പുകളിൽ കവർച്ച നടത്തി എന്നാണ് എഫ് ബി ഐ പറയുന്നത്. അതിൽ അഞ്ചെണ്ണം മാസച്യുസെറ്സിൽ ആയിരുന്നു.

ഇരയായി അഭിനയിച്ച ഒരു സ്റ്റോർ ഉടമ പട്ടേലിനു $20,000 നൽകിയതായി സമ്മതിച്ചു. പട്ടേൽ ഏതാണ്ട് $850,000 സമ്പാദിച്ചെന്നാണ് എഫ് ബി ഐ കണക്ക്.

Indian sentenced for visa fraud conspiracy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക