സാൻഹൊസെ,കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ പ്രശസ്തമായ സിലിക്കൺ വാലിയിൽപെട്ട സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഓഗസ്റ്റ് 7 ,8 ,9 ,10 തിയതികളിൽ ആയിരുന്നു തിരുന്നാൾ ആഘോഷങ്ങൾ. തിരുന്നാളിന്‍റെ ആദ്യദിനമായ ഓഗസ്റ്റ് 7ന് മരിച്ചവരുടെ ഓർമദിവസത്തോടനുബന്ധിച്ചു വിശുദ്ധ കുർബാനയും ഒപ്പീസും നടത്തി. ഓഗസ്റ്റ് 8ന് പ്രസുദേന്തി വാഴ്ചയും, കൊടിയേറ്റും തുടർന്ന് ഫാ. ബിനോയ് നാരമംഗലത്ത്, ഫാ. റെജി തണ്ടാശ്ശേരിൽ എന്നീവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും അർപ്പിച്ചു. ഓഗസ്റ്റ് 9 ന് വൈകിട്ട് ക്നാനായ റീജിയൻ ഡയറക്ടർ റവ : ഫാ. തോമസ് മുളവനാലിന്‍റെ നേതൃത്വത്തിൽ ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഫാ. ജോസ് തറയ്ക്കൽ കുർബാന മധ്യേ തിരുന്നാൾ സന്ദേശവും തിരുന്നാൾ മംഗളങ്ങളും നേർന്നു . പള്ളിയിലെ കർമങ്ങൾക്കു ശേഷം പള്ളി ഹാളിൽ സ്നേഹ വിരുന്നും ഇടവകയിലെ കലാകാരന്‍മാരും , കലാകാരികളും ചേർന്ന് അവതരിപ്പിച്ച കലാസന്ധ്യയും അരങ്ങേറി . ഈ കലാസന്ധ്യയ്ക്കു നേതൃത്വം വഹിച്ചത് പ്രോഗ്രാം കോർഡിനേറ്റർ ആയ ശ്രീമതി സുനു ഓണശ്ശേരി ആണ് .
മുഖ്യ തിരുന്നാൾ ദിനമായ ഓഗസ്റ്റ് 10 ന് ആഘോഷപൂർവ്വമായ റാസ കുർബാന നടന്നു. ഫാ. ജോസ് തറയ്ക്കൽ, ഫാ. തോമസ് മുളവനാൽ ഫാ. സാജു ജോസഫ്, ഫാ. ആൻസൺ (ഓഫ്‌എം), ഇടവക വികാരി ഫാ: ജെമി പുതുശ്ശേരിൽ എന്നിവരായിരുന്നു കാർമികത്വം വഹിച്ചത് .കുർബാന മദ്ധ്യേ ഫാ. തോമസ് മുളവനാൽ തിരുന്നാൾ സന്ദേശം നല്കി. കുർബാനയ്ക്കു ശേഷം ചെണ്ടമേളത്തോടു കൂടി ആഘോഷ പരമായ പ്രദക്ഷിണം നടന്നു. നാട്ടിലെ പെരുന്നാളുകളെ ഓർമപെടുത്തും വിധം യുവജനവേദിയും KCYL, CML, കുട്ടികളും പലതരം സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നു . സ്‌നേഹവിരുന്നിനിടയിൽ ഈ തിരുന്നാൾ മംഗളകരമായി നടത്തുവാന്‍ സഹായിച്ച ഇടവകാംഗങ്ങൾക്കൊപ്പം ഈ തിരുനാളിൽ സംബന്ധിച്ച എല്ലാ മലയാളി സമൂഹത്തോടും ഉള്ള നന്ദിയും സ്നേഹവും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി രേഖപ്പെടുത്തി .
ഈ തിരുന്നാൾ ഇത്രയും ഭംഗിയായി ഏറ്റെടുത്തു നടത്തിയ ജോർജ് & അൽഫോൻസ് ചെറുകരയെ അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു . ഇടവകയിലെ കൈക്കാരന്‍മാരായ ജോസ് മാമ്പള്ളിൽ , റോബിൻ ഇലഞ്ഞിക്കൽ ,ഗോഡ്‌സൺ ആകാശാല , പാരിഷ് സെക്രട്ടറി താര മാവേലി, പാരിഷ് കൗൺസിൽ മെമ്പേഴ്‌സ് , Volunteers , KCCNC എക്സിക്യൂട്ടീവ് , CCD ടീച്ചേഴ്‌സ് ,സാക്രിസ്റ്റൻസ് എന്നിവരും ഈ തിരുനാളിനു നേതൃത്വം നല്‍കി . കുർബാനയ്ക്കു ശേഷം നന്ദി പ്രസംഗത്തിൽ ഈ തിരുന്നാൾ ഭംഗിയായി നടത്തപെടുവാൻ കാരണക്കാരായ എല്ലാവരോടും പ്രസുദേന്തി ജോർജ് & അൽഫോൻസ് ചെറുകര എല്ലാവിധ നന്ദി അറിയിച്ചു . കലാസന്ധ്യക്കു നേതൃത്വം നല്കിയ സുനു ഓണശ്ശേരിയെ പ്രത്യേകമായി അഭിനന്ദിച്ചു .
പ്രസുദേന്തി ജോർജ് & അൽഫോൻസ് ചെറുകര ഫാമിലി.