Image

യുഎസിലേക്ക്‌ തപാൽ ഉരുപ്പടികൾ അയക്കുന്നത് ഓഗസ്റ്റ് 25 മുതൽ ഇന്ത്യ നിർത്തിവയ്ക്കും (പിപിഎം)

Published on 23 August, 2025
യുഎസിലേക്ക്‌ തപാൽ ഉരുപ്പടികൾ അയക്കുന്നത് ഓഗസ്റ്റ് 25 മുതൽ ഇന്ത്യ നിർത്തിവയ്ക്കും (പിപിഎം)

ഇന്ത്യയിൽ നിന്നു യുഎസിലേക്ക്‌ തപാൽ ഉരുപ്പടികൾ അയക്കുന്നത് ഓഗസ്റ്റ് 25 മുതൽ താത്കാലികമായി നിർത്തുന്നുവെന്നു ഇന്ത്യൻ തപാൽ വകുപ്പ് അറിയിച്ചു. കത്തുകൾ, രേഖകൾ, 100 ഡോളർ വരെയുള്ള സമ്മാനങ്ങൾ എന്നിവ തുടർന്നും അയക്കാം.

ഇവ അയക്കുന്നത് സംബന്ധിച്ചു പക്ഷെ യുഎസ് കസ്റ്റംസ്, പോസ്റ്റൽ സർവീസ് എന്നിവയിൽ നിന്നു കൂടുതൽ വിശദീകരണം ലഭിക്കാനുണ്ടെന്നു മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷൻസ് പറഞ്ഞു. തപാൽ സേവനം എത്രയും വേഗം സാധാരണ ഗതിയിലാക്കാൻ ശ്രമം നടത്തുന്നുണ്ട്.

$800 വരെയുള്ള സാധനങ്ങൾക്ക് യുഎസ് നൽകി വന്ന നികുതി ഒഴിവ് ഓഗസ്റ്റ് 29 മുതൽ പിൻവലിക്കുമെന്നു ജൂലൈ 30നു യുഎസ് തപാൽ വകുപ്പ് അറിയിച്ചിരുന്നു. $100 വരെ മൂല്യമുള്ള സമ്മാനങ്ങൾക്ക് അതിൽ നിന്ന് ഒഴിവ് നൽകിയിട്ടുണ്ട്.  

ഓഗസ്റ്റ് 25നു ശേഷം യുഎസിലേക്കു തപാൽ ഉരുപ്പടികൾ എടുക്കില്ലെന്നു വിമാന കമ്പനികൾ അറിയിച്ചിട്ടുണ്ട്.

India restricts postal articles to US

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക