ഇന്ത്യൻ സിനിമയുടെ പ്രതിച്ഛായ മാറ്റിമറിക്കാൻ ഒരുങ്ങുകയാണ് ‘രാമായണ’. 4,000 കോടിയുടെ ഭീമൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ എന്ന പദവി ഇതിനകം തന്നെ രാമായണ സ്വന്തമാക്കി കഴിഞ്ഞു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവായ നമിത് മൽഹോത്ര. രാമായണ ഒരിക്കലും ഒരു ഇന്ത്യൻ സിനിമ മാത്രമായിരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നമിത് മൽഹോത്ര പറഞ്ഞു. ചിത്രം ആരംഭിച്ച ദിവസം മുതൽ ഇത് ഒരു ആഗോള സിനിമയാണ് എന്ന് നമിത് പറഞ്ഞു.
വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന രാമായണയിൽ രൺബീര്‍ കപൂർ ശ്രീരാമനായെത്തുമ്പോൾ സായ് പല്ലവിയാണ് സീതയായി വേഷമിടുന്നത്. രാവണനായി യാഷും കൂടി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. നേരത്തെ, 1,600 കോടി രൂപ ബജറ്റിലാണ് രാമായണ നിർമിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര 4000 കോടിയിലധികമാണ് സിനിമയുടെ നിർമാണ ചെലവെന്ന് അറിയിച്ചത്.