അമേരിക്കക്കാരുടെ ഇടയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവർത്തനത്തോടുള്ള എതിർപ്പു വർധിച്ചു വരുന്നതായി ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച്ച പുറത്തു വന്ന ദ ഇക്കണോമിസ്റ്റ്/യുവ്ഗോവ് പോളിംഗിൽ ട്രംപിനു മികവില്ലെന്നു പറയുന്ന മുതിർന്നവർ 56% ആണ്. 'ശക്തമായോ ഒരു വിധമോ' അംഗീകരിക്കുന്നവർ 40% മാത്രം.
രണ്ടാം ഭരണം ആരംഭിച്ചു ഏഴു മാസം എത്തിയപ്പോഴേക്കു ഏറ്റവും കുറഞ്ഞ അപ്പ്രൂവൽ 18-29 വയസുള്ളവരുടെ ഇടയിലാണ്. 65 വയസിനു മുകളിൽ ഉള്ളവരാണ് ട്രംപിനെ ഏറ്റവും തുണയ്ക്കുന്നത്.
വളരെ ലിബറൽ ആണെന്നു പറയുന്നവർ ട്രംപിനെ ശക്തമായി എതിർക്കുമ്പോൾ തികച്ചും യാഥാസ്ഥിതികർ എന്നു പറയുന്ന 72% അദ്ദേഹത്തിന്റെ കൂടെയുണ്ട്.
ഡിസിഷൻ ഡെസ്ക് എച് ക്യൂ വിലയിരുത്തുന്ന ശരാശരിയിൽ ട്രംപിനെതിരെ 51.1%, അനുകൂലിച്ചു 45.6% എന്നാണ് കാണുന്നതെന്നു 'ദ ഹിൽ' റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് മധ്യത്തിൽ പ്യു റിസർച് സെന്റർ ചെയ്ത സർവേയിൽ ട്രംപിന്റെ അപ്പ്രൂവൽ 38% ആയിരുന്നു.
ഓഗസ്റ്റ് 15-18ൽ നടത്തിയ ദ ഇക്കണോമിസ്റ്റ്/യുവ്ഗോവ് പോളിംഗിൽ മുതിർന്ന 1,568 പേർ പങ്കെടുത്തു. പിഴവ് 3.5%.
Trump faces strong disapproval