Image

സത്യൻ അന്തിക്കാട്- മോഹൻലാൽ ടീമിൻ്റെ ‘ഹൃദയപൂർവ്വം’ തിയറ്ററുകളിലേക്ക്

Published on 24 August, 2025
 സത്യൻ അന്തിക്കാട്- മോഹൻലാൽ ടീമിൻ്റെ ‘ഹൃദയപൂർവ്വം’   തിയറ്ററുകളിലേക്ക്

കൊച്ചി: ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട്, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓണം ആഘോഷമാക്കാൻ പറ്റുംവിധം ആഗസ്റ്റ് ഇരുപത്തിയെട്ടിന് ചിത്രം പ്രദർശനത്തിനെത്തും.

മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് മ്പത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.

പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു. മാളവികാ മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക